ചില ചടങ്ങുകൾ ഒക്കെയുണ്ട് , വേണ്ട രീതിയിൽ കണ്ടാലെ സർട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ ! പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ അഞ്ഞൂറ് രൂപ കൈക്കൂലി : കൊല്ലം എഴുകോൺ പോലിസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫിസർ വിജിലൻസ് പിടിയിൽ 

കൊല്ലം : പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നല് കുന്നതിലേക്ക് കൈക്കൂലി വാങ്ങവേ കൊല്ലം എഴുകോൺ പോലിസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫിസറായ പ്രദീപിനെ വിജിലൻസ് കൈയ്യോടെ പിടികൂടി.   എഴുകോൺ സ്വദേശിയായ പരാതിക്കാരനായ യുവാവ് കമ്പോഡിയയിൽ പോകുന്നതിലേക്ക് ഇക്കഴിഞ്ഞ 25 നു ഓൺലൈനായി പാസ്സ്പോർട്ട് ഓഫീസ് മുഖേന അപേക്ഷ സമർപ്പിച്ചിരുന്നു. 

തുടർന്ന് പാസ്സ്പോർട്ട് ഓഫീസിൽ നിന്നും എഴുകോൺ പോലീസ് സ്റ്റേഷനിലേക്ക് പരാതിക്കാരൻ താമസിക്കുന്ന പരിശോധനക്കായി കൊടുക്കുകയും ചെയ്തു. ഇത് പരിശോധിച്ചു റിപ്പോർട്ട് നൽകുവാൻ സീനിയർ സിവിൽ പോലീസ് ഓഫിസറയ പ്രദീപിനെ ഇൻസ്പെക്ടർ ഏല്പിക്കുകയും ചെയ്തു. തുടർന്ന് പ്രദീപ് മൂന്ന് ദിവസങ്ങൾക്ക് മുൻപ് പരാതിക്കാരന്റെ വീടിലെത്തി സർടിഫിക്കറ്റ് വാങ്ങി പരിശോധിച്ച ശേഷം ഇന്നലെ സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അത് പ്രകാരം ഇന്നലെ സ്റ്റേഷനിൽ എത്തിയ പരാതിക്കാരനോട് “ചില ചടങ്ങുകളൊക്കെ ഉണ്ടെന്നും വേണ്ട രീതിയിൽ കണ്ടാലെ സർട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ” എന്നും അറിയിച്ചു തുടർന്ന് ഇന്ന് രാവിലെ പരാതിക്കാരനെ ഫോണിൽ വിളിച്ചു സ്റ്റേഷനിൽ വരാൻ അവശ്യപ്പെട്ടതനുസരിച്ചു സ്റ്റേഷനിൽ എത്തിയപ്പോൾ “അത് തരാതെ നടക്കില്ല എന്ന് ഉറപ്പിച്ചു പറയുകയും ചെയ്തു. തുടർന്ന് ഗത്യന്തരമില്ലാതെ ഈ വിവരം പരാതിക്കാരൻ വിജിലൻസ് തെക്കൻ മേഖല പൊലീസ് സൂപ്രണ്ട് ജയശങ്കറിനെ അറിയുകയും അദേഹത്തിന്റെ നിർദേശ പ്രകാരം കൊല്ലം വിജിലൻസ് ഡി വൈ എസ്പി  അബ്ദുൾ വഹാബിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണി ഒരുക്കി ഇന്ന് വൈകിട്ട് ആറു മണിയോടെ എഴുകോൺ പോലീസ് സ്റ്റേഷനിൽ വച്ചു പരാതിക്കാരനിൽ നിന്നും പണം കൈപ്പറ്റുന്നതിലൂടെ പ്രദീപിനെ പിടികൂടുകയായിരുന്നു. 

വിജിലൻസ് സംഘത്തിൽ ഡി വൈ എസ് പി കൂടാതെ ഇൻസ്പെക്ടർ മാരായ ജോഷി, ജസ്റ്റിൻ ജോൺ, അബ്ദുൽ റഹ്മാൻ, ബിജു സബ് ഇൻസ്പെക്ടർ സുനിൽ കുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ ജയപാലൻ ഷിബു സക്കറിയ, സുനിൽ കുമാർ ഷാജി, അജീഷ് സിവിൽ പോലീസ് ഓഫീസർ മാരായ നവാസ്, ശരത് എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും. 

Hot Topics

Related Articles