അള്ളാഹുവാണ് മഴ തരുന്നത് ! മദ്രസ പുസ്തകത്തിലെ പരാമർശം സർക്കാർ പുസ്തകം എന്ന തെറ്റിദ്ധാരണപടർത്തി സംഘപരിവാർ പ്രചാരണം: വിശദീകരണവുമായി മന്ത്രി വി.ശിവൻകുട്ടി 

കോഴിക്കോട്: കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ ഒന്നാം ക്ലാസ് മദ്രസാ പാഠപുസ്തകത്തിന്റെ പേരില്‍ സംഘ്പരിവാര്‍ വിദ്വേഷപ്രചാരണം. ഇത് കേരളത്തിലെ പൊതുവിദ്യാലയത്തില്‍ പഠിപ്പിക്കുന്ന പുസ്തകമാണെന്ന പേരിലാണ് പ്രചരിപ്പിക്കുന്നത്. പാഠഭാഗത്ത് ഉമ്മയും മകനും തമ്മിലുള്ള സംസാരത്തില്‍ മഴ തരുന്നത് അല്ലാഹുവാണെന്ന് ഉമ്മ മകനോട് പറയുന്ന ഭാഗം ചൂണ്ടിക്കാട്ടിയാണ് തെറ്റായ പ്രചാരണം നടക്കുന്നത്.

Advertisements

വലതുപക്ഷ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റായ പ്രതീഷ് വിശ്വനാഥ്, ബി.ജെ.പി നേതാവ് എം.ടി രമേശ് തുടങ്ങി നിരവധിപേരാണ് ഇത് പ്രചരിപ്പിക്കുന്നത്. സംഘ്പരിവാറിന്റെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലും ഇതേ രീതിയില്‍ പ്രചാരണം നടക്കുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്‌കൂളുകളിലെ അറബിക് ക്ലബ്ബിന്റെ പേരില്‍ നവാഗതര്‍ക്ക് സ്വാഗതമോതിക്കൊണ്ട് സ്ഥാപിച്ച ബാനറിന്റെ പേരിലും വിദ്വേഷപ്രചാരണം നടക്കുന്നുണ്ട്. മഹര്‍ജാൻ അല്‍ബിദായ (നവാഗതര്‍ക്ക് സ്വാഗതം) എന്നാണ് ബാനറില്‍ എഴുതിയിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ ഇസ്‌ലാമികവല്‍ക്കരണം എന്ന പേരിലാണ് സംഘ്പരിവാര്‍ പ്രചാരണം നടത്തുന്നത്.

നേരത്തെ മദ്രസാ അധ്യാപകര്‍ക്ക് ശമ്ബളം കൊടുക്കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും സംഘ്പരിവാര്‍ പ്രചരിപ്പിച്ചിരുന്നു. സംഘ്പരിവാര്‍ അനുകൂല ചാനലിലെ അവതാരക വളരെ ആധികാരികമെന്ന രീതിയില്‍ തന്നെ ഈ ആരോപണം ഉന്നയിച്ചിരുന്നു.

അതേസമയം വിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു ക്ലാസിലും ഇത്തരം പാഠപുസ്തകം പ്രസിദ്ധീകരിച്ചില്ല. 2013 മുതല്‍ ഒരേ പാഠപുസ്തകങ്ങളാണ് കേരളത്തിലെ വിദ്യാലയങ്ങളില്‍ ഉപയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.