എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു

കടുത്തുരുത്തി: 2485 നമ്പർ എസ്എൻഡിപി ശാഖ യോഗത്തിന്റെ ഗുരുദർശന കുടുംബ യൂണിറ്റിന്റെ പൊതുയോഗം അജിനാഥ് ആനന്ദ ഭവനത്തിന്റെ വസതിയിൽ വച്ച് നടന്നു. ചടങ്ങിൽ ശാഖാ പ്രസിഡന്റ് കെ.പി.കേശവൻ മുഖ്യ പ്രഭാഷണം നടത്തി.

Advertisements

സുധാർത്ഥൻ ആറ്റുപുറത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിജയികൾക്ക് മൊമെന്റോ നൽകി. യൂണിറ്റിലെ എസ് എസ്.എൽ.സിക്ക് ഉന്നതനിലവാരത്തിൽ വിജയം കൈവരിച്ച ഐശ്വര്യമനോജ് അമ്പാടി, ആദിത്യൻ കെ.എസ്. കോലോത്ത്, എന്നിവർക്കും, പ്ലസ് ടു ഉന്നത വിജയം നേടിയ ഇന്ദ്രജ ജോഷി വെളിംപറമ്പിൽ തുടങ്ങിയ വിദ്യാർത്ഥികളെ മൊമെന്റോ നൽകി ആദരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എൽകെജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് കുടയും പഠനോപകരണങ്ങളും വിതരണം ചെയ്തു. . ശാഖാ സെക്രട്ടറി ബാബുചിത്തിര ഭവൻ,യൂണിയൻ കമ്മറ്റി മെമ്പർ ലാലി ശശി, ശാഖാ കമ്മറ്റിയംഗം ആദർശ്, യൂണീറ്റ് കൺവീനർ ബിന്ദു മനോജ്, ഷാജുകുമാർ, തങ്കച്ചൻ താരാ,തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles