വനവും മൃഗങ്ങളും മനുഷ്യനും തമ്മിൽ പരിസ്ഥിതി സംതുലിതാവസ്ഥ ഉണ്ടാവണം : അപു ജോൺ ജോസഫ്

വനവും മൃഗങ്ങളും മനുഷ്യനും തമ്മിൽ പരിസ്ഥിതി സംതുലിതാവസ്ഥ ഉണ്ടാവണമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം അപു ജോൺ ജോസഫ് അഭിപ്രായപ്പെട്ടു. കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ലോക പരിസ്ഥിതി ദിനാചരണ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവല്ല മുൻസിപ്പൽ മൈതാനത്ത് വൃക്ഷതൈ നട്ടു കൊണ്ട് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റ് എൻ. അജിത് മുതിരമല അദ്ധ്യക്ഷത വഹിച്ചു.

Advertisements

കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് വർഗീസ് മാമ്മൻ, നഗരസഭ ചെയർപേഴ്സൺ അനു ജോർജ് , ബിജു ചെറുകാട് , വി ആർ രാജേഷ്, ബിനു കുരുവിള, റോയി ചാണ്ടപിള്ള, നഗരസഭ വൈസ് ചെയർമാൻ ജോസ് പഴയിടം, യൂത്ത് ഫണ്ട് സംസ്ഥാന ഭാരവാഹികളയായ ജോമോൻ ജേക്കബ്, ജിൻസി കടവുങ്കൽ, സജി കൂടാരം, അനീഷ് ചെറിയാൻ, പ്രിൻസ് കിഴക്കേടത്ത് , യൂത്ത് ഫ്രണ്ട് തിരുവല്ല നിയോജകമണ്ഡലം പ്രസിഡൻ്റ് ഡോ. ടിജു ചാക്കോ, ഷിബു പുതുക്കേരി, ടോണി കുര്യൻ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles