തിരുവനന്തപുരം : എഐ ക്യാമറകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ഇന്നു മുതൽ എഐ ക്യാമറ കണ്ടെത്തുന്ന നിയലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാനായി നോട്ടീസയച്ച് തുടങ്ങും. 692 ക്യാമറകളാണ് പ്രവര്‍ത്തിക്കുന്നത്. ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയിലാണ് എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത്. ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താൻ എഐ ക്യാമറ ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം.
സേഫ് കേരള പദ്ധതി പ്രകാരം 726 ക്യാമറകളാണ് സ്ഥാപിച്ചത്. ഇതില്‍ 692 ക്യാമറയാണ് ഇപ്പോള്‍ സജ്ജമാക്കിയിരിക്കുന്നത്. 24 മണിക്കൂറും ക്യാമറകള്‍ പ്രവര്‍ത്തിക്കും. അതേസമയം നിങ്ങള്‍ നിരപരാധിയാണെങ്കില്‍ എഐ ക്യാമറ കണ്ടെത്തിയ നിയമ ലംഘനത്തിന് ചുമത്തിയ പിഴയ്ക്കെതിരെ ജില്ലാ എൻഫോഴ്സ്മെന്റ് ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചെലാൻ ലഭിച്ച് 14 ദിവസത്തിനകം അപ്പീല്‍ നല്‍കണം. എവിടെയാണോ നിയമലംഘനം കണ്ടെത്തിയത് അവിടെ ഉള്ള എൻഫോഴ്സ്മെന്റ് ആര്‍ടിഒയ്ക്കാണ് നല്‍കേണ്ടത്. ഇതിന് ശേഷമാണ് പിഴയൊടുക്കേണ്ടത്. അപ്പീല്‍ നല്‍കുന്നതിന് രണ്ട് മാസത്തിനുള്ളില്‍ ഓണ്‍ലൈൻ സംവിധാനവും ഒരുക്കും.
സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപയാണ് പിഴ വരുന്നത്. ടു വീലറില്‍ രണ്ടില്‍ കൂടുതല്‍ പേര് യാത്ര ചെയ്താല്‍ 1000 രൂപയാണ് പിഴ. ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപയാണ് പിഴ, അനധികൃത പാര്‍ക്കിംഗിന് 250 രൂപയാണ് പിഴ. അമിതവേഗത കണ്ടെത്തിയാല്‍ നിങ്ങള്‍ 1500 രൂപയാണ് പിഴ അടക്കേണ്ടത്. ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ ആണ് പിഴ . ജംഗ്ഷനുകളില്‍ ചുവപ്പ് സിഗ്നല്‍ ലംഘനം കോടതിക്ക് കൈമാറും. ഓരോ തവണ ക്യാമറയില്‍ പതിയുമ്പോഴും പിഴ ആവര്‍ത്തിക്കുകയും ചെയ്യും.
സിസിടിവി ക്യാമറയെക്കാള്‍ വളരെ വ്യക്തതയുള്ള ദൃശ്യങ്ങളാണ് എഐ ക്യാമറയില്‍ ലഭിക്കുക. വാഹനത്തിന് അകത്തിരിക്കുന്ന ആളുകളുടെ ചിത്രമടക്കം വ്യക്തമായി ലഭിക്കും. ക്യാമറയിലെ ദൃശ്യങ്ങള്‍ അഞ്ച് വര്‍ഷം വരെ സൂക്ഷിക്കാൻ കഴിയും. എന്നാല്‍ നിലവില്‍ ഒരു വര്‍ഷം വരെ സൂക്ഷിക്കാനാണ് തീരുമാനം. ഇരുചക്ര വാഹനത്തില്‍ മുതിര്‍ന്ന രണ്ട് പേര്‍ക്കൊപ്പം ഒരു കുട്ടിക്കും യാത്ര ചെയ്യാം. 12 വയസ്സില്‍ താഴെയുള്ള കുട്ടിയാണെങ്കില്‍ പിഴ ഈടാക്കില്ല.
പിഴ അടക്കാനുള്ള നോട്ടീസ് കൈപ്പറ്റി 30 ദിവസത്തിനുള്ളില്‍ പിഴയടക്കണം. ഇല്ലെങ്കില്‍ ഇരട്ടിത്തുക കോടതിയില്‍ അടയ്ക്കേണ്ടി വരും. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും അടയ്ക്കാം. പദ്ധതി പ്രഖ്യാപിച്ച സമയത്ത് പ്രതിദിനം നാലരലക്ഷം നിയമലംഘനങ്ങള്‍ ആണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ശരാശരി രണ്ടര ലക്ഷത്തിന് താഴയൊണ് കേസുകള്‍.