കോട്ടയം: കോടിമത സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പിൽ സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ വിഭാഗത്തിൽ ടി.ശശികുമാർ, എം.കെ നാരായണൻ കുട്ടി, കെ.പി രാജു, പി.എ അബ്ദുൾ സലിം, എസ്.ബിനോയ്, കെ.ജെ ടിറ്റൻ, ജോബി ജോൺസൺ, കെ.ടി പുന്നൂസ് എന്നിവരും, വനിതാ സംവരണ വിഭാഗത്തിൽ സി.ആർ ഇന്ദിരദേവിയമ്മ, വി.ജി ബിന്ദു,സ നിമ്മി വിഷ്ണു എന്നിവരും, പട്ടിക ജാതി സംവരണ വിഭാഗത്തിൽ കെ.എ രാജനും, നിക്ഷേപവിഭാഗത്തിൽ എസ്.ദേവരാജനുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
Advertisements