കോട്ടയം : സ്കൂൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽക്കാൻ എത്തിച്ച കഞ്ചാവുമായി പാലായിൽ യുവാവ് എക്സൈസ് പിടിയിൽ. മീനച്ചിൽ ളാലം പോണാട് കൂനാനിക്കൽ സാൽബിൻ കെ .എസിനെയാണ് പാലാ എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇയാളിൽ നിന്ന് പത്ത് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
പാലാ- പോണാട് ഭാഗത്ത് രാത്രികാലങ്ങളിൽ മയക്കുമരുന്ന് ഇടപാടുകളും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നതായി എക്സൈസ് സംഘത്തിന് പരാതി ലഭിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പാലാ എക്സൈസ് റേഞ്ച് പാർട്ടിയും, കോട്ടയം എക്സൈസ് ഇന്റലിജൻസ് ബ്യൂറോ ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റെയ്‌ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, പ്രവന്റീവ് ഓഫീസർമാരായ രഞ്ജിത്ത് കെ നന്ത്യാട്ട്, അരുൺ സി ദാസ്, ബിജു പി ബി, ജ്യോതി സി ജി, സിവിൽ എക്സ്സൈസ് ഓഫിസർ ജെയിംസ് ജോർജ്,വനിതാ സിവിൽ എക്സ്സൈസ് ഓഫിസർ പാർവ്വതി രാജേന്ദ്രൻ ഡ്രൈവർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.