ജില്ലയുടെ സമഗ്രവികസനം ലക്ഷ്യം ; കോട്ടയം ജില്ലയുടെ 48-ാമത് കളക്ടറായി വി.വിഗ്നേശ്വരി ചുമതലയേറ്റു

കോട്ടയം : കോട്ടയം ജില്ലാ കളക്ടറായി വി.വിഗ്നേശ്വരി ചുമതലയേറ്റു. ഇന്ന് രാവിലെ 10 മണിയോടെ കളക്ട്രേറ്റിലെത്തിയ പുതിയ കളക്ടറെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്, എഡിഎം, തഹസീൽദാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

Advertisements

തുടർന്ന് ഓഫീസിൽ എത്തി ചുമതല ഏറ്റെടുത്തു. ജനങ്ങളുടെ ഒപ്പം നിന്നുകൊണ്ട് ജില്ലയുടെ സമഗ്രവികസനം ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുമെന്ന് ചുമതലയേറ്റശേഷം വിഗ്നേശ്വരി പ്രതികരിച്ചു.
ഭർത്താവ് എറണാകുളം കളക്ടർ എൻ എസ് കെ ഉമേഷ്, വിഗ്നേശ്വരിയുടെ മാതാപിതാക്കൾ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം ജില്ലയുടെ 48-ാം മത് കളക്ടറായിട്ടാണ് തമിഴ്നാട് സ്വദേശിയായ വി.വിഗ്നേശ്വരി എത്തുന്നത്. 2015 ബാച്ച് കേരള കേഡർ ഐ.എ.എസ് ഓഫീസറായ വിഗ്നേശ്വരി കെ.റ്റി.ഡി.സി. എം.ഡിയായും കോളജിയറ്റ് എജ്യുക്കേഷൻ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

ഡോ. പി.കെ ജയശ്രീ വിരമിച്ചതിനെ തുടർന്നാണ് വി.വിഗ്നേശ്വരി കോട്ടയം കളക്ടറായി ചുമതലയേൽക്കുന്നത്.
ഒരു ജില്ലയുടെ ഭരണസാരിഥ്യം ഏറ്റെടുത്ത് കളക്ടർ സ്ഥാനത്ത് എത്തുന്നതും ഇതാദ്യമാണ്.

Hot Topics

Related Articles