അങ്ങനെ ഒരു രേഖ എന്റെ കൈയിലില്ല ; അതുപോലൊരു രേഖ ഞാന്‍ എവിടേയും കൊടുത്തിട്ടില്ല ; വ്യാജരേഖ ചമച്ചതില്‍ പ്രതികരണവുമായി കെ.വിദ്യ

തിരുവനന്തപുരം : ഗസ്റ്റ് ലക്ചറര്‍ ആകാന്‍ കൊച്ചി മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ചമച്ചതില്‍ പ്രതികരണവുമായി കെ.വിദ്യ.എന്താണ് സംഭവം എന്നറിയില്ല, മാധ്യമങ്ങളിലൂടെയാണ് വിഷയം അറിയുന്നതെന്ന് വിദ്യ വ്യക്തമാക്കി.

Advertisements

മാധ്യമങ്ങള്‍ വഴിയാണ് രേഖ കാണുന്നത്. അങ്ങനെ ഒരു രേഖ എന്റെ കൈയിലില്ല. ടിവിയില്‍ കാണിച്ച കോപ്പി പോലുള്ള ഒരു സാധനം ഞാന്‍ എവിടേയും കൊടുത്തിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് ഞാനും അന്വേഷിക്കുന്നുണ്ട്. അട്ടപ്പാടി കോളേജില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തിരുന്നെന്നും വിദ്യ സമ്മതിച്ചു.

Hot Topics

Related Articles