എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയെ രക്ഷിക്കാൻ സിപിഎം ഗൂഢാലോചന നടത്തുന്നു ; ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ

തിരുവനന്തപുരം: മഹാരാജാസ് കോളേജില്‍ പരീക്ഷയില്‍ കൃത്രിമം കാണിച്ച എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയെ രക്ഷിക്കാൻ സിപിഎം ഗൂഢാലോചന നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.കെ വിദ്യയെ തള്ളിപറഞ്ഞ് ആര്‍ഷോയെ രക്ഷിക്കാനാണ് ശ്രമമെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Advertisements

ഏതെങ്കിലും ഒന്നോ രണ്ടോ വ്യക്തികള്‍ മാത്രം നടത്തിയ തട്ടിപ്പല്ല കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലുള്ളത്. പല കോളേജ് അധികൃതര്‍ക്കും ഇത്തരം തട്ടിപ്പില്‍ ബന്ധമുണ്ട്. എസ്‌എഫ്‌ഐയും സിപിഎം അദ്ധ്യാപക സംഘടനാ നേതൃത്വവും അറിഞ്ഞുകൊണ്ടാണ് ഇതെല്ലാം നടക്കുന്നത്. സംസ്ഥാന വ്യാപകമായി ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണിതെന്ന് പ്രതികളെ സംരക്ഷിക്കാനുള്ള നീക്കങ്ങള്‍ കണ്ടാല്‍ മനസിലാകും. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണെന്നും അദ്ദേഹം വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യൂണിവേഴ്‌സിറ്റി അസിസ്റ്റൻഡ് ഗ്രേഡ് തട്ടിപ്പ് മുതല്‍ എല്ലാ തട്ടിപ്പുകളിലും കേരള പൊലീസ് അന്വേഷിച്ച കേസുകളില്‍ കുറ്റവാളികള്‍ എല്ലാം രക്ഷപ്പെടുകയായിരുന്നു. വ്യാജ ഡോക്ടറേറ്റ് നേടുന്നതുമായി ബന്ധപ്പെട്ട ഒരു കേസുകളിലും പുരോഗതിയുണ്ടായിട്ടില്ല. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്ന ഇത്രയും നിന്ദ്യമായ കാര്യങ്ങള്‍ പുറത്തുവരേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. കൊടും ക്രിമിനലാണ് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി. മഹാരാജാസ് കോളേജ് പ്രിൻസിപ്പാള്‍ നിലപാട് മാറ്റിയതിന് പിന്നില്‍ ഭയമാണ്. വാദിയെ പ്രതിയാക്കുന്ന നിലപാടാണ് കോളേജ് അധികൃതര്‍ എടുക്കുന്നത്. കേന്ദ്ര ഏജൻസികള്‍ക്ക് അന്വേഷണം കൈമാറാൻ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും കെ സുരേന്ദ്രൻ

Hot Topics

Related Articles