കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ ഒൻപത് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന പണ്ടകശ്ശാലക്കടവ്, വള്ളിക്കാവ്, പെരുന്ന വെസ്റ്റ്, ആവണി, ഷൈനി, പാലാത്ര ബിഎസ്എൻഎൽ, മധുമൂല എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നീണ്ടൂർ സെക്ഷൻ പരിധിയിൽ വരുന്ന കുട്ടോമ്പുറം, തൊടുക, അറക്കൽ, ശാസ്താങ്കൾ, പാലത്തുരുത്, ഭാഗങളിൽ ലൈനിൽ വർക്ക് നടക്കുന്നതിനാൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തീക്കോയ് സെക്ഷൻ പരിധിയിൽ മാർമല ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 8-30 മുതൽ 5 മണി വരെ സപ്ലെ ഭാഗികമായി മുടങ്ങും.
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09: 00 മുതൽ 2:00 വരെ ഇടിയനാൽ, കുറിഞ്ഞി പള്ളി, കുറിഞ്ഞി പ്ലൈവുഡ് എന്നീ ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മെയ്ൻ്റെൻസ് ഉള്ളതിനാൽ ക്രഷർ, സബ്സ്റ്റേഷൻ ഭാഗം, ക്രീപ്മിൽ, കൊണ്ടൂർ, എന്നീ ഭാഗങ്ങളിൽ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ അമലഗിരി, കളമ്പുകാട്ട്മല, ഷാപ്പുംപടി, കൊട്ടാരമ്പലം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി രാവിലെ 10.00 മുതൽ 5.00 വരെ ഭാഗീകമായി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മലകുന്നം നമ്പർ.1, ആനകുഴി നമ്പർ.1, ഇളംകാവ് നമ്പർ 1, ഇളംകാവ് നമ്പർ .2, അമ്പലക്കോടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി സെക്ഷൻ ഓഫീസിന്റെ മക്രോണി നമ്പർ ഒന്ന് രണ്ട് , താമരശ്ശേരി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി രാവിലെ 8 മണി മുതൽ 5 മണി വരെ മുടങ്ങും.