ബ്രിജ് ഭൂഷണ്‍ പ്രായപൂര്‍ത്തിയാവാത്ത ഗുസ്തി താരത്തോട് മോശമായി പെരുമാറുന്നത് കണ്ടു ; വെളിപ്പെടുത്തലുമായി രാജ്യാന്തര റഫറി ജഗ്ബീര്‍ സിംഗ്

ഡല്‍ഹി : ബ്രിജ് ഭൂഷണ്‍ പ്രായപൂര്‍ത്തിയാവാത്ത ഗുസ്തി താരത്തോട് മോശമായി പെരുമാറുന്നത് കണ്ടിട്ടുണ്ടെന്ന് രാജ്യാന്തര റഫറി ജഗ്ബീര്‍ സിംഗ് .ലൈംഗികാതിക്രമകേസില്‍ ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണെതിരെ ഗുസ്തിതാരങ്ങള്‍ രംഗത്തുവന്ന സഹചര്യത്തില്‍ അതിനെ അനുകൂലിക്കുന്നതാണ് ജഗ്ബീര്‍ സിംഗിന്റെ വെളിപ്പെടുത്തല്‍. അന്വേഷണസംഘത്തിന് നല്‍കിയ മൊഴി ‘ദി ഇന്ത്യൻ എക്സ്പ്രസി’ന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുകയായിരുന്നു.

Advertisements

‘ഫോട്ടോ എടുക്കുന്ന നേരം പെണ്‍കുട്ടിയുടെ അടുത്ത് ബ്രിജ് ഭൂഷണ്‍ നില്‍ക്കുന്നത് കണ്ടിരുന്നു. പെണ്‍കുട്ടി എന്തോ പിറുപിറുത്ത് അയാളെ തള്ളിമാറ്റി. പ്രസിഡന്റിന് തൊട്ടടുത്തായിരുന്നു പെണ്‍കുട്ടി നിന്നിരുന്നത്. പെണ്‍കുട്ടിക്ക് മോശമായതെന്തോ സംഭവിച്ചിരുന്നു.ആ കുട്ടി ആകെ അസ്വസ്ഥയായിരുന്നു. അയാള്‍ എന്താണ് ചെയ്തതെന്ന് ഞാൻ കണ്ടില്ല’- ജഗ്ബീര്‍ സിംഗ് പറഞ്ഞു. ബ്രിജ് ഭൂഷണെതിരായ കേസിലെ 125 സാക്ഷികളില്‍ ഒരാളാണ് ഒളിമ്ബ്യനും കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവുകൂടിയായ ജഗ്ബീര്‍ സിംഗ്.

Hot Topics

Related Articles