കൊച്ചി : കോടികള്‍ നഷ്ടപരിഹാരമായി നല്‍കിയാലും അത് നഷ്ടപ്പെട്ട ജീവന് പകരമാവില്ലെന്ന് ഹൈക്കോടതി. കൊട്ടാരക്കരയില്‍ ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവത്തില്‍ കുടുംബത്തിന് നഷ്ട പരിഹാരം നല്‍കാൻ ഉത്തരവിടണമെന്നാവശ്യപ്പെടുന്ന ഹര്‍ജി തീര്‍പ്പാക്കവെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെതാണ് നിരീക്ഷണം.
ഡോ. വന്ദനയുടെ കുടുംബത്തിന് 25 ലക്ഷം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹര്‍ജി തീര്‍പ്പാക്കിയത്. 25 ലക്ഷമല്ല, 25 കോടിയോ 2500 കോടിയോ നല്‍കിയാല്‍ പോലും മനുഷ്യ ജീവന് പകരമാവില്ലെന്ന് കോടതി വ്യക്തമാക്കി.ഹര്‍ജി പരിഗണിക്കവെ നഷ്ട പരിഹാരം നല്‍കാനുള്ള ഉത്തരവ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. സര്‍ക്കാര്‍ അനുവദിച്ച നഷ്ടപരിഹാര തുക പര്യാപ്തമാണോയെന്നത് കോടതിയുടെ പരിഗണനക്ക് വരേണ്ടതല്ലെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍ തന്നെയാണെന്നും കോടതി വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അറസ്റ്റ് ചെയ്ത പ്രതികളെ മജിസ്ട്രേറ്റിനും ഡോക്ടര്‍മാര്‍ക്കും മുന്നില്‍ ഹാജരാക്കുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോക്കോള്‍ തയാറാക്കി വരുന്നുണ്ടെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഒരു മാസം സമയം അനുവദിക്കണമെന്നും മറ്റൊരു ഹര്‍ജിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ നിര്‍ദേശിച്ച കോടതി ഇതിന് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കാൻ മാറ്റി.