മെഗാതാര ലേലത്തിന് മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളുടെ ഔദ്യോഗിക പട്ടിക പുറത്ത് വിട്ട് ബി സി സി ഐ; ധോണിക്ക് ജഡേജയേക്കാള്‍ കുറഞ്ഞ പ്രതിഫലം; അറിയാം ഐപിഎല്‍ വിശേഷങ്ങള്‍

മുംബൈ: ഐ പി എല്‍ 2022 സീസണില്‍ പുതിയ രണ്ട് ടീമുകള്‍ എത്തുന്നതോടെ മെഗാതാര ലേലത്തിന് മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളുടെ ഔദ്യോഗിക പട്ടിക ബി സി സി ഐ പുറത്ത് വിട്ടു. നായകന്‍ സഞ്ജുവിന് പുറമെ ജോസ് ബട്ലര്‍, യുവതാരം യശസ്വി ജയ്സ്വാള്‍ എന്നിവരെയും രാജസ്ഥാന്‍ നിലനിര്‍ത്തും. ധോണിയെ ചെന്നൈ സൂപ്പര്‍ കിംഗ് ടീമില്‍ നിലനിര്‍ത്തിയെങ്കിലും ജഡേജയെക്കാള്‍ കുറഞ്ഞ പ്രതിഫലത്തിലാണ്. മുംബൈ ഇന്ത്യന്‍സ് ഹാര്‍ദ്ദിക്ക് പാണ്ഡ്യയേയും ഇശാന്ത് കിശനേയും വെട്ടി രോഹിത്തിനും ബൂംമ്രക്കും പുറമേ പൊള്ളാര്‍ഡിനേയും സൂര്യകുമാര്‍ യാദവിനേയും നിലനിര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

Advertisements

തുടക്കം മുതല്‍ ടീമിനൊപ്പം ഉണ്ടായിരുന്ന റശിദ് ഖാനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് കൈവിട്ടു. ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനെ കൈവിട്ട പഞ്ചാബ് മായങ്ക് അഗര്‍വാള്‍ അര്‍ഷദീപ് സിംഗ് എന്നിവരെ നിലനിര്‍ത്തി. ഇതോടെ പുതിയ ലക്നോ ടീമിന്റെ ക്യപ്റ്റനായി രാഹുല്‍ എത്തുമെന്ന ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചെന്നൈ സൂപ്പര്‍ കിംഗ്സ്: മഹേന്ദ്ര സിംഗ് ധോണി, ഋതുരാജ് ഗെയ്ക്വാദ്, രവീന്ദ്ര ജഡേജ, മൊഈന്‍ അലിഡല്‍ഹി ക്യാപിറ്റല്‍സ്: റിഷഭ് പന്ത്, അക്സര്‍ പട്ടേല്‍, പൃഥ്വി ഷാ, ആന്റിച്ച് നോര്‍ട്യ

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ, ബൂംമ്ര, പൊള്ളാര്‍ഡ്, സൂര്യകുമാര്‍ യാദവ്

പഞ്ചാബ് കിംഗ്സ്: മായങ്ക് അഗര്‍വാള്‍, അര്‍ഷദീപ് സിംഗ്ര

രാജസ്ഥാന്‍ റോയല്‍സ്: സഞ്ജു സാംസണ്‍, ജോസ് ബട്ലര്‍, യശസ്വി ജയ്സ്വാള്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: ആന്‍ഡ്രേ റസല്‍, വരുണ്‍ ചക്രവര്‍ത്തി, വെങ്കിടേഷ് അയ്യര്‍, സുനില്‍ നരൈന്‍

സണ്‍ റൈസേഴ്സ് ഹൈദരാബാദ്: കെയ്ന്‍ വില്യംസണ്‍, അബ്ദുള്‍ സമദ്, ഉമ്രാന്‍ മാലിക്

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: വിരാട് കോലി, ഗ്ലെന്‍ മാക്സ്വെല്‍, മുഹമ്മദ് സിറാജ് തുടങ്ങിയവരാണ് ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങള്‍

Hot Topics

Related Articles