സഞ്ജു രാജസ്ഥാനിൽ തന്നെ ; മലയാളി താരത്തെ വിട്ടുകൊടുക്കാതെ രാജസ്ഥാൻ റോയൽസ്

മുംബൈ: ഐപിഎല്ലിന്റെ പതിനഞ്ചാം സീസണില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണെ ടീമില്‍ നിലനിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്.

14 കോടി രൂപയ്ക്കാണ് ക്യാപ്റ്റനെ റോയല്‍സ് നിലനിര്‍ത്തിയത്. പത്തു കോടി രൂപയ്ക്ക് ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറെയും നാലു കോടി രൂപയ്ക്ക് യശസ്വി ജെയ്‌സ്വാളിനെയും റോയല്‍സ് കൂടെ നിര്‍ത്തി. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്റെ നായകനായിരുന്നു സഞ്ജു സാംസണ്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സഞ്ജുവിന്റെ നായകതത്വത്തില്‍ ഏഴാമതായാണ് ടീം ഫിനിഷ് ചെയ്തിരുന്നത്. 14 കളികളില്‍ നിന്ന് 40.33 ശരാശരിയില്‍ 484 റണ്‍സാണ് താരം സ്വന്തമാക്കിയിരുന്നത്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ആറാമത്തെ താരമായിരുന്നു സഞ്ജു. സ്ഥിരതയാര്‍ന്ന പ്രകടനമാണ് താരത്തെ നില നിര്‍ത്താന്‍ റോയല്‍സിനെ പ്രേരിപ്പിച്ചത്. എന്നാൽ ക്യാപ്റ്റൻ എന്ന നിലയിൽ സഞ്ജു മികവ് പുലർത്താത്തതിൽ ടീമിലും ആരാധകർക്കുമിടയിൽ അതൃപ്തി ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ സഞ്ജു ടീമിൽ നിന്ന് പുറത്ത് പോകുമെന്ന്‌ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു എന്നാൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താൻ രാജസ്ഥാൻ തീരുമാനിക്കുകയായിരുന്നു.

Hot Topics

Related Articles