തിരുവനന്തപുരം : സംവിധായകന്‍ രാജസേനനു പിന്നാലെ നടന്‍ ഭീമന്‍ രഘുവും ബി.ജെ.പി പാളയം വിടുന്നു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഭീമന്‍ രഘു മത്സരിച്ചിരുന്നു .പത്തനാപുരത്ത് കെ.ബി ഗണേഷ് കുമാറിനെതിരെയും നടന്‍ ജഗദീഷിനെതിരെയുമായിരുന്നു ഭീമന്‍ രഘു മത്സരിച്ചത്.
എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് പ്രയാസങ്ങളിലൂടെയാണ് കടന്നുപോകേണ്ടി വന്നത്. തനിക്ക് ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചില്ല. രാഷ്ട്രീയപ്രവര്‍ത്തനം ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ ഞാന്‍ പ്രതീക്ഷിച്ചതല്ല ബിജെപിയില്‍ അംഗത്വമെടുത്ത ശേഷം സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിലേക്കാണ് നടന്‍ ചേക്കേറുന്നത്. മുഖ്യമന്ത്രി വന്നാല്‍ ഉടനെ തീരുമാനമുണ്ടാകുമെന്നും അദ്ദേഹത്തെ കണ്ടു സംസാരിക്കുമെന്നും ഭീമന്‍ രഘു പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വലിയ സന്തോഷത്തിലാണ്. ഈ മാസം 22 ന് മുഖ്യമന്ത്രി തിരികെ കേരളത്തില്‍ എത്തുമെന്നാണ് അറിഞ്ഞത്. 22ന് മുഖ്യമന്ത്രിയെ കാണുന്നതിനൊപ്പം സി.പി.എം പാര്‍ട്ടി ഓഫീസിലെത്തുമെന്നും മറ്റ് ഔദ്യോഗിക പ്രതികരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറച്ചു നാളുകള്‍ക്കു മുൻപാണ് ബിജെപിയുടെ രാഷ്ട്രീയത്തോട് താല്‍പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചത്. അതിന് പിന്നാലെയാണ് ഭീമന്‍ രഘു സി.പി.എമ്മിലേക്ക് ചേക്കേറുന്നത്.