ഡൽഹി : ജൂലൈ മാസത്തോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ വര്‍ദ്ധനവ് കൊണ്ടുവരാനുറച്ച് കേന്ദ്രം. ക്ഷാമബത്തയിലാണ് വര്‍ദ്ധനവ് ഉണ്ടാകുക.മൂന്നു മുതല്‍ നാലു ശതമാനം വരെയാണ് ഡിഎ വര്‍ദ്ധിക്കുക. വിലക്കയറ്റവും കുതിച്ചുയരുന്ന ജീവിതച്ചെലവും കണക്കിലെടുത്താണ് വര്‍ദ്ധനവ്.
ജനുവരി, ജൂലായ് മാസങ്ങളിലായി, വര്‍ഷത്തില്‍ രണ്ടു തവണയാണ് ക്ഷാമബത്തയില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നത്. 2023 ജനുവരി 1 മുതലാണ് ഒടുവില്‍ അലവൻസ് വര്‍ദ്ധിപ്പിച്ചത്. നാലു ശതമാനമായിരുന്നു പുതിയ വര്‍ദ്ധനവ്. ഇതോടെ ഡി എ അടിസ്ഥാന ശമ്പളത്തിന്റെ 42 ശതമാനമായി ഉയര്‍ന്നിരുന്നു. ജൂലയില്‍ വീണ്ടും നാലു ശതമാനം വര്‍ദ്ധനവ് വരുന്നതോടെ, ഇത് 46 ശതമാനമാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ക്ഷാമബത്തയും (ഡി എ) പെൻഷൻകാര്‍ക്ക് ഡിയര്‍നെസ് റിലീഫുമാണ് (ഡി ആര്) നല്കിപ്പോരുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, രാജ്യത്ത് 47.8 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരും 69.76 ലക്ഷം പെൻഷൻകാരുമുണ്ട്. ഇരുകൂട്ടര്‍ക്കും പ്രയോജനകരമായ വര്‍ദ്ധനവാണ് വരാൻ പോകുന്നത്. ഡി എ അടിസ്ഥാന വേതനത്തിന്റെ അടിസ്ഥാനത്തിലും ഡി ആര് അടിസ്ഥാന പെൻഷന്റെ അടിസ്ഥാനത്തിലുമാണ് കണക്കാക്കുന്നത്.
സംസ്ഥാന സര്‍ക്കാരുകളും ജീവനക്കാര്‍ക്ക് സമാനമായ ശമ്പളവര്‍ദ്ധനവ് പ്രഖ്യാപിക്കുന്നുണ്ട്. ഝാര്‍ഖണ്ഡും ഹിമാചല്‍ പ്രദേശും അടുത്തിടെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പെൻഷൻകാര്‍ക്കും ശമ്പള, പെൻഷൻ വര്‍ദ്ധനവ് പ്രഖ്യാപിച്ചത്.