കാനഡ പ്രവാസി കേരള കോൺഗ്രസ് (എം) മുഖ്യമന്ത്രിക്ക് നിവേദനം നൽകി

ന്യൂയോർക് :കാനഡയിലെ മലയാളികളുടെ ചിരകാലാഭിലാഷമായ കൊച്ചി-ടൊറോന്റോ നേരിട്ടുള്ള വിമാന സർവീസ് എത്രയും വേഗം ആരംഭിക്കുന്നതിനും,അതോടൊപ്പം കാനഡയിലേക്കുള്ള വിസ പ്രോസസ്സിങ്ങിന്റെ ഭാഗമായ ബയോമെട്രിക്സ് എടുക്കുന്നതിനായുള്ള വിസ അപ്ലിക്കേഷൻ സെന്റർ കേരളത്തിലും തുടങ്ങുന്നതിനു ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കാനഡ പ്രവാസി കേരള കോൺഗ്രസ് (എം) പ്രതിനിധികളായ സോണി മണിയങ്ങാട്ട് ,സിനു മുളയാനിക്കൽ ,റോഷൻ പുല്ലുകാലായിൽ ,ബൈജു പകലോമറ്റം എന്നിവർ ചേർന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി എം പി മുഖാന്തിരം മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി.

Advertisements

കാനഡയിൽ ആയിരിക്കുമ്പോൾ തന്നെ ജന്മ നാടിനെ സ്നേഹിക്കന്ന പ്രവാസികൾക്ക് കാനഡയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും നിരവധി കണക്ഷൻ ഫ്ലൈറ്റ്കളെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ടൊറോൻ്റോ യിൽ തന്നെ ഒരു ലക്ഷത്തിലേറെ മലയാളികൾ ഉണ്ട് എന്നാണു ഏകദേശ കണക്ക്. നിരവധി മലയാളികൾ ദിനംപ്രതി പുതിയതായി കടന്നു വന്നു കൊണ്ടേയിരിക്കുന്നു. കാനഡയിൽ സ്ഥിര താമസമാക്കിയ മക്കളോടും,കൊച്ചു മക്കളോടുമൊപ്പം ആയിരിക്കുവാൻ കാനഡയിലേക്ക് വിസിറ്റിന് വരുന്ന മാതാ പിതാക്കളുടെ എണ്ണവും അനുദിനം വർദ്ധിച്ചു വരുന്നു. യാത്രാ ദുരിതം മൂലം അപൂർവമായി മാത്രം നാട്ടിലേക്ക് വരുന്നവരുമുണ്ട്. കൊച്ചു കുട്ടികളെയുമായി യാത്ര ചെയ്യേണ്ടി വരുന്നവരെയും പ്രായമയവരെയും സംബന്ധിച്ച് വിവിധ ഫ്‌ലൈറ്ടൂകളിലും എയർപോർട്ട്കളിലുമായുള്ള യാത്രാ ദുരിതത്തിന് ഡയറക്ട് ഫ്ലൈറ്റ് വലിയ ഒരു ആശ്വാസമായി മാറും എന്നതിൽ സംശയമില്ല. ഡയറക്ട് ഫ്ലൈറ്റ് വരുമ്പോൾ ഫ്ലൈറ്റ് ചാർജും ട്രാവൽ ടൈമും കുറയുമെന്നത് യാത്രക്കാരെ സംബന്ധിച്ചും,യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവ് മൂലം ഫ്ലൈറ്റ് കമ്പനികൾക്ക് കൂടുതൽ സർവീസ് നടത്തുവാൻ സാധിക്കുമെന്നതും വലിയ കാര്യമാണ് എന്നതും നിവേദനത്തിൽ പരാമർശിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാനഡയിലേക്കുള്ള വിസ പ്രോസസ്സിംഗ് ഭാഗമായുള്ള bio metrics എടുക്കുവാൻ മുഴുവൻ മലയാളികളും ബംഗ്ലൂരിലേക്ക് പോകേണ്ട സാഹചര്യമാണ് നിലവിലുള്ളത്. പ്രസ്തുത ബയോ മെട്രിക് സെന്റർ കേരളത്തിലും ആരംഭിക്കുക ആണെങ്കിൽ പഠനത്തിനായി കാനഡയിലേ്ക് വരുന്ന കുട്ടികൾക്കും മുതിർന്ന വർക്കും പ്രായമായവർക്കും വളരെ യെറെ ആശ്വാസം നൽകുന്നതും നാടിന് പ്രയോജനപ്പെടുന്നു തുമാണ് .

കാനഡയിലുള്ള മക്കളുടെ അടുത്തേക്ക് പോകേണ്ടി വരുന്ന മാതാപിതാക്കൾക്ക് ബയോ മെട്രിക്ക് എടുക്കുവാൻ ബാംഗ്ലൂർ ക്ക് പോകേണ്ടി വരുന്നത് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. സീനിയർ സിറ്റിസൺ സായ അവർ വളരെയധികം ചൂഷണങ്ങൾക്ക് വിധേയരാക്കപ്പെടുന്നു. ഈ ഓഫീസ് കേരളത്തിൽ വരികയാണെങ്കിൽ അവർക്ക് വളരെയധികം പ്രയോജനപ്പെടും. അന്യ സംസ്ഥാന ലോബിയുടെ ചൂഷണങ്ങളിൽ നിന്നും മോചനം ലഭിക്കുകയും ചെയ്യും.

മേല്പറഞ്ഞ ആവശ്യങ്ങളിൽ അനുഭാവ പൂർണമായ ഇടപെടലുകൾ നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.