എട്ടുമാസം പ്രായമുള്ള പശുക്കുട്ടിയെ കടിച്ചു കൊന്നു കടുവ : വയനാട്ടിൽ ജനം കടുവഭീതിയിൽ

പനവല്ലി : കടുവാ ഭീതിയില്‍ വയനാട് പനവല്ലി ജനവാസികള്‍. പനവല്ലിയില്‍ പശുക്കുട്ടിയെ കടുവാ കടിച്ചുകൊന്നു. വരകില്‍ വിജയന്റെ എട്ട് മാസം പ്രായമുള്ള പശുവിനെയാണ് കടുവ കൊന്നത്. പുളിക്കല്‍ റോസയുടെ പശുക്കിടാവിനെ പരുക്കേല്‍പ്പിച്ചു. പുളിക്കല്‍ മാത്യുവിന്റെ വിട്ടില്‍ പശുവിനെ കഴിഞ്ഞയാഴ്ച കടുവ കൊന്നിരുന്നു. 

Advertisements

മേഖലയില്‍ കടുവയുടെ സാന്നിധ്യം ഏതാനും നാളുകളായി ഉണ്ട്. പ്രദേശവാസികളുടെ വളര്‍ത്ത് മൃഗങ്ങളെ കടുവ കടിച്ചുകൊല്ലുകയാണ്. ജനങ്ങള്‍ക്ക് പുറത്തിറങ്ങാൻ പോലും പേടിയാണ്. കടുവയെ കൂട് വെച്ച്‌ പിടികൂടണമെന്നാണ് നാട്ടുകാര്‍ ഉന്നയിക്കുന്ന ആവശ്യം.

Hot Topics

Related Articles