യൂത്ത് കോൺഗ്രസ് കവിയൂർ മണ്ഡലം കമ്മിറ്റിയുടെ സ്നേഹാദരവ്

തിരുവല്ല : യൂത്ത് കോൺഗ്രസ് കവിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എം ജി യൂണിവേഴ്സിറ്റി ബി എസ് സി
ഫുഡ്‌ സയൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ
ഒന്നാം റാങ്ക് കരസ്ഥമാക്കിയ
മേഘ രാജേഷിനും എം ജി യൂണിവേഴ്സിറ്റി ബികോം
കമ്പ്യൂട്ടർ അപ്ലിക്കേഷൻസ് മോഡൽ III
അഞ്ചാം റാങ്ക് കരസ്ഥമാക്കിയ
മഹിമ മേരി ഫിലിപ്പിനും യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ മെമോന്റോ നൽകി അനുമോദിച്ചു.
യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അശോക് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനപ്രതിനിധി അനിത സജി, യൂത്ത് കോൺഗ്രസ്‌ മണ്ഡലം ഭാരവാഹികളായ റോഷൻ വർഗീസ്, സനോജ് ഷാജി, ലിജോ മോനിച്ചൻ, സജീവ് ബാലകൃഷ്ണകുറുപ്പ്, സജി, ടോണി ഇട്ടി തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles