കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 13 ചാവ്വാഴ്ച വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുരുവിനാൽ പള്ളി ഭാഗങ്ങളിലും, ഞൊണ്ടിമാക്കൽ, ഇളംതോട്ടം, കാനാട്ടുപാറ, മുണ്ടാങ്കൽ, പയപ്പാർ, ഡംപിങ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ രാവിലെ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന സെമിനാരി, പെനി ഐസ്, കാവാലം കമ്പനികൾ, ജോജി കമ്പനികൾ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.00 മുതൽ 1.00 വരെയും നാൽപതാം കവല, സ്വാമികവല, യുവരശ്മി, ബദനി എസ്. എൻ. ഡി. പി, കൂമ്പാടി, കാവനാടി എന്നീ ട്രാൻസ്ഫോർമറുകളിൽ 2.00 മുതൽ 5.00വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ മാന്നാനം ചർച്ച്, ഐശ്വര്യ റബേഴ്സ്, (സർഗ്ഗക്ഷേത്ര 89.6 എഫ്എം), കെ ഇ കോളേജ്, മറ്റപ്പള്ളി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി രാവിലെ 10.00 മുതൽ 5.00 വരെ മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന PSC ഓഫീസ്, മടുക്കാനി, മിൽമ, വിജയപുരം കോളനി, മലങ്കര ക്വോട്ടേഴ്സ്, സബ് സ്റ്റേഷൻ എന്നീ ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ടെൻസിംഗ് , ഡൈൻ , റെഡ് സ്ക്വയർ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
നീണ്ടൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ശസ്തങ്കൽ, തൊടുക, പാലത്തുരുത്ത്, അറക്കൽ എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മണി മുതൽ 5.00മണി വരെ വൈദുതി മുടങ്ങും.
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09: 00 മുതൽ 5:00 വരെ നെച്ചിപ്പുഴൂർ വായനശാല, വെള്ളപ്പുര എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കെ-ഫോൺ കേബിൾ വർക്ക് ഉള്ളതിനാൽ റിംസ്, ബിഎസ്എൻഎൽ എന്നീ ഭാഗങ്ങളിലും മെയിൻ്റെനൻസ് ഉള്ളതിനാൽ വാകക്കാട് ഭാഗങ്ങളിലും 9 മുതൽ 5വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കെ-ഫോൺ കേബിൾ വർക്ക് ഉള്ളതിനാൽ റിംസ്, ബിഎസ്എൻഎൽ എന്നീ ഭാഗങ്ങളിലും മെയിൻ്റെനൻസ് ഉള്ളതിനാൽ വാകക്കാട് ഭാഗങ്ങളിലും 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
നാട്ടകം സെക്ഷൻ്റെ പരിധിയിൽ വരുന്ന അറയ്ക്കൽ ചിറ, കോടിമത മണിപ്പുഴ എന്നീ പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആറാട്ട് ചിറ ചീരക്കുളം എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.