കൊച്ചി : വായിൽ തോന്നുന്നത് വാർത്തയെന്ന രീതിയിൽ വിളിച്ച് പറയുന്ന മറുനാടന് എട്ടിന്റെ പണിയുമായി കോടതി. പൃഥ്വിരാജിന് എതിരായ വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്ന വിലക്കോടെ എറണാകുളം അഡീഷണൽ സബ് കോടതിയാണ് ഷാജൻ സ്കറിയ നേതൃത്വം നൽകുന്ന മറുനാടൻ മലയാളിക്കെതിരെ ഇടക്കാല ഉത്തരവ് നൽകിയിരിക്കുന്നത്. ഇതോടെ പൃത്ഥിരാജിന് എതിരായി ഷാജൻ സ്കറിയയ്ക്ക് ഇനി വ്യാജ വാർത്ത എഴുതാനാവില്ല എന്ന് ഉറപ്പായി.
ഷാജൻ സ്കറിയയും മറുനാടൻ മലയാളിയും കുടുങ്ങിയതോടെ വെട്ടിലായിരിക്കുന്നത് മറുനാടന്റെ വാർത്തകൾ പകർത്തിയെഴുതി , വിരട്ടും വിലപേശലുമായി കോട്ടയത്ത് മഞ്ഞമാധ്യമ പ്രവർത്തനം നടത്തുന്ന വെള്ളക്കുപ്പായക്കാരനാണ്. മറുനാടൻ കുടുങ്ങുമെങ്കിൽ ഇയാളും കുടുങ്ങുമെന്നാണ് ഇതോടെ ഉറപ്പായിരിക്കുന്നത്. ഈ വെള്ളക്കുപ്പായക്കാരന്റെ മഞ്ഞ വെബ് സൈറ്റിൽ വരുന്നതിൽ 90 ശതമാനം വാർത്തകളും മറുനാടനിൽ നിന്ന് പകർത്തി എഴുതുന്നതാണ്. ബാക്കി 10 ശതമാനം ജാഗ്രതാ ന്യൂസ് അടക്കമുള്ളവയിൽ നിന്ന് കോപ്പി അടിച്ചെടുക്കുകയും ചെയ്യും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൃഥ്വിരാജിന് എതിരായി വ്യാജ വാർത്ത എഴുതിയതിന് നേരത്തെ മറുനാടൻ മലയാളിക്ക് എതിരെ പൃഥ്വിരാജ് കേസ് കൊടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കോടതിയിൽ നിന്ന് പൃഥ്വിരാജ് അനുകൂല വിധി നേടി എടുത്തത്. പൃഥ്വിരാജിനെതിരായ വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനാണ് വിലക്കുള്ളത്. ഇത് കൂടാതെ പത്ത് കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് പൃഥ്വിരാജ് നിയമ നടപടികളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.