ഫോണ്‍പേ വോയ്സ് പേയ്മെന്റ് അറിയിപ്പുകള്‍ മലയാളത്തില്‍ ലഭ്യമാകും

തിരുവനന്തപുരം : ഫോണ്‍പേ, സ്മാര്‍ട്ട് സ്പീക്കറുകള്‍ക്കുള്ള വോയ്സ് പേയ്മെന്റ് അറിയിപ്പുകള്‍ ഇനി മുതല്‍ മലയാളത്തില്‍ ലഭ്യമാകും. പ്രാദേശിക ഭാഷയില്‍ അറിയിപ്പുകള്‍ കേള്‍ക്കാന്‍ കഴിയുന്നതോടെ-, വ്യാപാരികള്‍ക്ക് ഉപഭോക്താക്കളുടെ ഫോണ്‍ സ്‌ക്രീന്‍ പരിശോധിക്കാതെയും ബാങ്കില്‍ നിന്നുള്ള പേയ്മെന്റ് എസ്,എം.എസിന് കാത്തുനിക്കാതെയും പേയ്മെന്റ് വിവരങ്ങള്‍ അറിയാന്‍ സാധിക്കും. കേരളത്തില്‍ മാത്രം, 9 ലക്ഷം വ്യാപാരികളെ ഫോണ്‍പേ വിജയകരമായി ഡിജിറ്റൈസ് ചെയ്യുകയും.ക്യു.ആര്‍. കോഡുകളും മറ്റ് മാര്‍ഗ്ഗങ്ങളും സജീവമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.

Advertisements

മലയാളത്തില്‍ വോയ്സ് പേയ്മെന്റ് നോട്ടിഫിക്കേഷനുകള്‍ ലഭിക്കുന്നതിന് അധിക നിരക്കുകളൊന്നും ഈടാക്കാതെ ഫോണ്‍പേ ഫോര്‍ ബിസിനസ് ആപ്പില്‍ നിന്നും വ്യാപരിക്കള്‍ക്ക് ഫോണ്‍പേ സ്മാര്‍ട്ട്‌സ്പീക്കറുകള്‍ ആക്സസ് ചെയ്യാന്‍ സാധിക്കും.കേരളത്തില്‍ പ്രതിമാസം 2.7 കോടിയിലധികം ഇടപാടുകള്‍ ഫോണ്‍പേ സ്മാര്‍ട്ട്‌സ്പീക്കറുകള്‍ വഴി നടക്കുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വ്യാപാരികള്‍ നിലവില്‍ നേരിടുന്ന നിരവധി വെല്ലുവിളികള്‍ പരിഹരിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും, അതിനായി സ്മാര്‍ട്ട് സ്പീക്കര്‍ ഉപകരണങ്ങളുടെ മികച്ച ഉപയോഗം ഉറപ്പാക്കുമെന്നും ഫോണ്‍പേ ഓഫ്‌ലൈന്‍ ബിസിനസ്സ് മേധാവി വിവേക് ലോഹ്ചെബ് പറഞ്ഞു.വ്യത്യസ്ത ഭാഷാ ആവശ്യകതകള്‍ നിറവേറ്റുക എന്ന വെല്ലുവിളി ഏറ്റെടുത്തത് അതിലേക്കുള്ള ഒരു ചുവടുവെപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles