തിരുവല്ല : കവിയൂർ പോളച്ചിറ ഫിഷറീസ് ക്വാർട്ടേഴ്സിൽ ക്ലോസറ്റിൽ കാൽ അകപ്പെട്ട താമസക്കാരിയെ അഗ്നി രക്ഷാസേനയെത്തി പുറത്തെടുത്തു. ഫാമിലെ ജീവനക്കാരിയുടെ സഹോദരിയുടെ കാലാണ് ക്ലോസറ്റിൽ അകപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ ആയിരുന്നു സംഭവം. ബാത്റൂമിലേക്ക് കയറിയ യുവതിയുടെ കാൽ വഴുതി ക്ലോസറ്റിൽ അകപ്പെടുകയായിരുന്നു. തുടർന്ന് തിരുവല്ലയിൽ നിന്നും എത്തിയ അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ ചേർന്ന് അരമണിക്കൂറോളം നേരം നടത്തിയ രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് രക്ഷപ്പെടുത്തിയത്. കാൽപ്പത്തിക്ക് പരിക്കേറ്റ യുവതിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Advertisements