നീറ്റ് യു.ജി. 2023 പരീക്ഷാഫലം പ്രഖ്യാപിച്ചു : രണ്ടുപേർക്ക് ഒന്നാം റാങ്ക്

ന്യൂഡല്‍ഹി: ബിരുദതല മെഡിക്കല്‍/ അനുബന്ധ കോഴ്സുകളിലേക്കുള്ള രാജ്യത്തെ ഏക പ്രവേശനപരീക്ഷയായ നീറ്റ് യു.ജി. (നാഷണല്‍ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ) 2023 പരീക്ഷാഫലം പ്രഖ്യാപിച്ചു.ആപ്ലിക്കേഷൻ നമ്ബറും ജനനത്തീയതിയും ഉപയോഗിച്ച്‌ വിദ്യാര്‍ഥികള്‍ക്ക് https://neet.nta.nic.in -ല്‍ പരീക്ഷാഫലം പരിശോധിക്കാം. 

Advertisements

99.99% സ്കോറോടെ രണ്ട് പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചു. തമിഴ്നാട്ടില്‍നിന്നുള്ള പ്രബഞ്ചനും ആന്ധ്രാപ്രദേശില്‍നിന്നുള്ള ബോറ വരുണ്‍ ചക്രവര്‍ത്തിയുമാണ് ഒന്നാം റാങ്ക് നേടിയത്. തമിഴ്നാട്ടില്‍ നിന്നുള്ള കൗസ്തവ് ബൗരിക്കാണ് മൂന്നാം റാങ്ക്. 23-ാം റാങ്ക് നേടിയ ആര്യ ആര്‍.എസ്.ആണ് ആദ്യ അൻപത് റാങ്കുകാരിലെ ഏക മലയാളി. ആദ്യ പത്ത് റാങ്കുകാരില്‍ ഒൻപതും ആണ്‍കുട്ടികളാണ്. ആദ്യ രണ്ടു റാങ്കുകാരും മുഴുവൻ മാര്‍ക്കും നേടി (720/720).


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏറ്റവും കൂടുതല്‍പ്പേര്‍ യോഗ്യതനേടിയത് ഉത്തര്‍പ്രദേശില്‍നിന്നാണ്. മഹാരാഷ്ട്രയും രാജസ്ഥാനുമാണ് തൊട്ടുതാഴെ.

മേയ് ഏഴിനും ജൂണ്‍ ആറിനുമായിരുന്നു ഇത്തവണത്തെ നീറ്റ് പരീക്ഷ. ക്രമസമാധാന പ്രശ്നങ്ങള്‍ നടക്കുന്ന മണിപ്പുരില്‍ ജൂണ്‍ ആറിനാണ് എൻടിഎ മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്തിയത്. രാജ്യത്തെ 499 നഗരങ്ങളിലായി 4097 സെന്ററുകളില്‍ 20.87 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. മേയ് ഏഴിന് നടത്തിയ പരീക്ഷയില്‍ 97.7 ശതമാനം പേരും ഹാജരായി. വിദേശത്ത് 48 പരീക്ഷാ കേന്ദ്രങ്ങളാണ് ഇത്തവണ ഉണ്ടായിരുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.