എറണാകുളം: ലിവിംഗ് റിലേഷൻഷിപ്പുകള്‍ക്ക് വിവാഹ മോചനം നല്‍കാൻ കഴിയില്ലെന്ന് ഹൈക്കോടതി. ഒരുമിച്ച് താമസിക്കുന്ന രണ്ടുപേര്‍ തമ്മില്‍ സ്വയം തയ്യാറാക്കിയ ദാമ്ബത്യ ഉടമ്ബടി പ്രകാരം വിവാഹമോചനം നല്‍കാൻ കഴിയില്ലെന്നും കേരള ഹൈക്കോടതി വ്യക്തമാക്കി.
ലിവ് ഇൻ റിലേഷൻഷിപ്പുകളെ വിവാഹത്തിന് തുല്യമായി ഇന്ത്യയില്‍ അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവാഹിതരല്ലാതെ ഒരുമിച്ച് ജീവിച്ചുവന്ന പങ്കാളികള്‍ ബന്ധം വേര്‍പെടുത്തണം എന്ന് കാണിച്ച് സമര്‍പ്പിച്ച കേസിലായിരുന്നു കോടതിയുടെ പരാമര്‍ശം. ഇരുവരും 2006 മുതല്‍ ഒരുമിച്ച് താമസിക്കുകയായിരുന്നെന്നും തങ്ങള്‍ക്ക് ഇപ്പോള്‍ ബന്ധം അവസാനിപ്പിക്കണമെന്നും കാണിച്ചാണ് ഇരുവരും കുടുംബകോടതിയെ സമീപിച്ചത്.
എന്നാല്‍ ഇവര്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതിനാല്‍ വിവാഹ മോചനം അംഗീകരിക്കാൻ ആകില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം. തുടര്‍ന്ന് ഇത്തരം ഒരു ഹര്‍ജി നിലനിര്‍ത്താനാകില്ലെന്നും വിവാഹമോചന അവകാശവാദം അംഗീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.