ചായ, കാപ്പി എന്നിവ ഉള്‍പ്പെടെ അഞ്ച് ഇനങ്ങള്‍ക്ക് വില നിശ്ചയിച്ച് ജില്ലാ കലക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി; തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ പൊലീസും എത്തി; ശരണ മുഖരിതം സന്നിധാനം

പമ്പ: ശബരിമലയില്‍ തിരക്ക് നിയന്ത്രണത്തിനായി സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. 220 സിവില്‍ പൊലീസ് ഓഫിസര്‍, 3 ഡിവൈഎസ്പി, 9 സിഐമാര്‍, 33 എസ്ഐ എന്നിവരും സേവനത്തിനുണ്ട്. ഇതിനു പുറമേ, ഇന്റലിജന്‍സ്, ബോംബ് സ്‌ക്വാഡ്, കമാന്‍ഡോ, ക്വിക് റെസ്‌പോണ്‍സ് ടീം എന്നിങ്ങനെ 300 പൊലീസ് ഉദ്യോഗസ്ഥരും ആന്ധ്ര, തമിഴ്‌നാട് പൊലീസ്, കേന്ദ്ര ദ്രുതകര്‍മ സേന, ദുരന്ത നിവാരണ സേന തുടങ്ങിയ വിഭാഗങ്ങളും സേവനത്തിനുണ്ട്.പൊലീസ് ആസ്ഥാനത്തെ അഡീഷനല്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആര്‍. ആനന്ദ് ആണ് സന്നിധാനത്തെ പൊലീസ് സ്പെഷല്‍ ഓഫിസര്‍. വയനാട് ഡിസിആര്‍ബി ഡിവൈഎസ്പി പ്രകാശന്‍ പി. പടന്നയില്‍ അസിസ്റ്റന്റ് സ്‌പെഷല്‍ ഓഫിസറും.ആകെ 265 പൊലീസ് ഉദ്യോഗസ്ഥരാണ് സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കുന്നതിന് മാത്രമായി എത്തിയത്.

Advertisements

മെഷീന്‍ ചായ, കാപ്പി എന്നിവ ഉള്‍പ്പെടെ അഞ്ച് ഇനങ്ങള്‍ക്ക് വില നിശ്ചയിച്ച് ജില്ലാ കലക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി. സന്നിധാനം: ചായ 9 രൂപ, കാപ്പി 11 രൂപ, മസാല ചായ 17 രൂപ, ലെമണ്‍ ടീ 17 രൂപ, ഫ്ളേവേഡ് ഐസ് ടീ 22 രൂപ, പമ്പ: ചായ 8 രൂപ, കാപ്പി 10 രൂപ , മസാല ചായ 16, ലെമണ്‍ ടീ 16 രൂപ, 20 രൂപ. തീര്‍ത്ഥാടകരില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ക്കുള്‍പ്പെടെ അമിത തുക ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.

Hot Topics

Related Articles