മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനിടെ വീണ്ടും വെടിവെയ്പ്പ് : ഒൻപത് പേർ കൊല്ലപ്പെട്ടു 

ഷില്ലോംങ്ങ് : ഒരു മാസം നീണ്ട വംശീയ കലാപത്തിനൊടുവില്‍ മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനിടെ വീണ്ടും വെടിവെയ്പ്പ്. അപ്രതീക്ഷിത സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ വെടിവെയ്പ്പില്‍ ഇത്തവണ 9 പേരാണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് കേന്ദ്രസേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മണിപ്പൂരിലെ കാങ്പോക്പി ജില്ലയിലെ ഐകിജാങ് ഗ്രാമത്തിലാണ് വെടിവെയ്പ്പ് നടന്നത്.

Advertisements

ഒരു സ്ത്രീ അടക്കം 9 പേരാണ് കൊല്ലപ്പെട്ടത്. കൂടാതെ, സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും, പരിക്കേറ്റവരുടെ നില ഗുരുതരവുമാണ്. ഇവരെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സായുധരായ സംഘമാണ് ഇത്തവണ നടന്ന വെടിവെയ്പ്പിന് പിന്നിലെന്ന് ഇംഫാല്‍ ഈസ്റ്റ് സൂപ്രണ്ട് ഓഫ് പോലീസ് അറിയിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി പരിശ്രമങ്ങള്‍ നടത്തുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഫ്യൂ ഇളവ് നല്‍കിയിരുന്നെങ്കിലും, പുതിയ സംഭവ വികാസങ്ങളെ തുടര്‍ന്ന് കര്‍ഫ്യൂ വീണ്ടും ശക്തമാക്കിയിട്ടുണ്ട്. രാവിലെ 5 മണി മുതല്‍ രാത്രി 9 വരെയാണ് കര്‍ഫ്യൂ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.