മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിലേയ്ക്ക് :  ഷാജന്റെ അറസ്റ്റിന് തടസമില്ലന്ന് കോടതി 

കൊച്ചി :മറുനാടന്‍ മലയാളി യുട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യാന്‍ തടസമില്ലെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. പി വി ശ്രീനിജന്‍ എംഎല്‍എയുടെ പരാതിയില്‍ തന്നെ അറസ്റ്റ് ചെയ്യാനുള്ള പോലീസിന്റെ നീക്കം തടയണമെന്നായിരുന്നു ഷാജന്റെ അപേക്ഷ.എന്നാല്‍ ഷാജൻ‍ സ്‌കറിയയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു.

Advertisements

ഷാജന്‍സ്‌കറിയ മറുനാടന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ തനിക്കെതിരെ നിരന്തരമായി വ്യക്ത്യധിക്ഷേപം നടത്തുകയും വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്യുന്നെന്ന പി.വി. ശ്രീനിജിന്‍ എം.എല്‍.എയുടെ പരാതിയിലായിരുന്നു നടപടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം ‍വ്യാജവാര്ത്തകളിലൂടെ വ്യക്തിഹത്യ നടത്തുകയും സമൂഹത്തില്‍ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്ന ഷാജന്‍സ്‌കറിയക്കെതിരെ ഒന്നിന് പുറകെ മറ്റൊന്നായി കേസുകളുടെ പരമ്ബരയാണ് വരുന്നത്.

വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച്‌ തന്നെ അപകീര്‍ത്തിപ്പെടുത്തുകയും തന്റെ വിശ്വാസത്തെ വ്രണപ്പെടുത്തിയതിനും മറുനാടൻ മലയാളിയുടെ ഉടമ ഷാജൻ സ്‌കറിയയില്‍ നിന്ന് പത്ത് കോടി രൂപ ന‌ഷ്‌ടപരിഹാരം ആവശ്യപ്പെട്ട് എം എ യൂസഫ് അലി നേരത്തെ തന്നെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.ലഖ്നൗ കോടതിയിലാണ് കേസ്.സമൻസ് കൈപ്പറ്റാതിരുന്നതിനെതിരെ ഷാജന് ലഖ്നൗ കോടതി വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

നടന്‍ പൃഥ്വിരാജ് സുകുമാരനെതിരെ അപകീര്‍ത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിന് ‘മറുനാടന്‍ മലയാളി’ക്ക് കോടതിയുടെ വിലക്ക് വന്നത് കഴിഞ്ഞ ദിവസമാണ്.പത്ത് കോടിനഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ നല്‍കിയ സിവില്‍ മാനനഷ്ടക്കേസിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. എറണാകുളം അഡീഷണല്‍ സബ്‌കോടതിയാണ് ഉത്തരവിട്ടത്.

അതേസമയം മറുനാടൻ മലയാളി എന്ന ചാനലിന്റെ ഇരകളായ നിരവധി ആളുകള്‍ തന്നെ ബന്ധപ്പെടുന്നുണ്ടെന്ന്‌ പി വി അൻവര്‍ എംഎല്‍എ അറിയിച്ചു. ഇരകളായവര്‍ക്ക്‌ നിയമസഹായം ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെടാൻ ഹെല്‍പ്‌ഡെസ്‌ക്‌ തുറന്നതായും അൻവര്‍ അറിയിച്ചു.

Hot Topics

Related Articles