കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട കേസ് ; മുൻ പ്രിൻസിപ്പൽ ഷൈജുവിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി

തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ ജി.ജെ ഷൈജുവിന് മൂന്‍കൂര്‍ ജാമ്യമില്ല. ഷൈജുവിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. കേസില്‍ പ്രതിയായതോടെ പ്രിന്‍സിപ്പല്‍ ഷൈജുവിനെ സസ്പെന്റു ചെയ്തിരുന്നു.

Advertisements

എസ്‌എഫ്‌ഐ നേതാവ് വിശാഖിനു വേണ്ടിയാണ് കോളജില്‍ ആള്‍മാറാട്ടം നടന്നത്. യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി വിജയിച്ച പെണ്‍കുട്ടിയെ രാജിവയ്പ്പിക്കുകയും ആ ഒഴിവിലേക്ക് വിശാഖിന്റെ പേര് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കേരള സര്‍വകലാശാലയിലേക്ക് അയച്ചിരുന്നു. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായപരിധി കഴിഞ്ഞ വിശാഖിനെ യൂണിയന്‍ ചെയര്‍മാനായി മത്സരിക്കുന്നതിനായി ആള്‍മാറാട്ടത്തിലൂടെ തിരുകിക്കയറ്റുകയായിരുന്നു.

Hot Topics

Related Articles