അരനൂറ്റാണ്ടിന്റെ വിശ്വാസം, തുടര്‍ച്ചയായ അന്‍പതാം വര്‍ഷവും അയ്യനെ കാണാന്‍ ചന്ദ്രമൗലി സ്വാമി എത്തി; ചെന്നൈയില്‍ നിന്നും കാല്‍നടയായി

ശബരിമല: തുടര്‍ച്ചയായ അന്‍പതാം വര്‍ഷവും അയ്യനെ കാണാന്‍ ചെന്നൈയില്‍ നിന്ന് ചന്ദ്രമൗലി സ്വാമി എത്തി. തമിഴ്നാട്ടിലെ ചെന്നൈയില്‍ നിന്ന് കാല്‍നടയായിട്ടാണ് ചന്ദ്രമൗലി സ്വാമി എത്തിയത്. ഈ മാസം 11 നാണ് ചന്ദ്രമൗലി സ്വാമി കെട്ട് നിറച്ച് കാവടിയുമായി രണ്ട് അയ്യപ്പന്മാരോടൊപ്പം ശബരിമലയിലേക്ക് കാല്‍നട യാത്ര പുറപ്പെട്ടത്.

Advertisements

ഇത്തവണ ഉള്‍പ്പെടെ 50-ാമത്തെ വര്‍ഷമാണ് ശബരിമല ദര്‍ശനത്തിന് എത്തുന്നതെന്ന് ചന്ദ്രമൗലി സ്വാമി പറഞ്ഞു. കൊവിഡ് മാറുന്നതിനും ലോകത്തിന്റെ ഐശ്വര്യത്തിനും വേണ്ടിയാണ് ശബരീശ ദര്‍ശനത്തിനെത്തിയതെന്ന് സ്വാമി മാധ്യമങ്ങളോട് പ്രതികരിച്ചു. ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം അപ്പവും അരവണയും വാങ്ങി. വരും വര്‍ഷങ്ങളിലും സന്നിധാനത്തേക്ക് എത്തണമെന്നാണ് ആഗ്രഹവുമായാണ് സ്വാമിയും കൂട്ടരും മലയിറങ്ങിറങ്ങിയത്.

Hot Topics

Related Articles