ആലപ്പുഴ: ബിസിനസ് പങ്കാളിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ കവർന്നയാൾ പിടിയിൽ. തിരുവനന്തപുരം നെടുമങ്ങാട് പുവത്തൂർ പ്രണവം വീട്ടിൽ ദീപു (35) ആണ് ആലപ്പുഴ സൗത്ത് പോലീസിന്റെ പിടിയിലായത്.
സോഫ്റ്റ്വെയർ ഡവലപ്മെന്റ് ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പുന്നപ്ര സ്വദേശിയിൽനിന്നു 70 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
കോടതിയൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ആലപ്പുഴ സൗത്ത് ഐഎസ് എച്ച്ഒ അരുണിന്റെ നേതൃത്വത്തിൽ എസ്ഐമാരായ രജിരാജ്, അനു എസ്. നായർ, ഗിരീഷ് കുമാർ, മോഹൻ കുമാർ, സിപിഒമാരായ വിപിൻദാസ്, അംബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.