ബോഡി നായ്ക്കന്നുരിൽ നിന്ന് ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു; 13 വർഷത്തെ ഇടവേളക്കുശേഷം പ്രവർത്തിച്ചു തുടങ്ങിയത് ഇടുക്കി ജില്ലയ്ക്ക് ഏറ്റവും അടുത്തുള്ള റെയിൽവെ സ്റ്റേഷൻ

ഇടുക്കി: റെയിൽവെ സർവീസ് ഇല്ലാത്ത ഇടുക്കി ജില്ലയുടെ അതിർത്തിക്ക് അടുത്ത് ബോഡി നായ്ക്കന്നുരില്‍ നിന്ന് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. ചൊവ്വ, വ്യാഴം, ഞായര്‍ എന്നീ ദിവസങ്ങളില്‍ വൈകിട്ട് എട്ടരക്ക് ഇവിടെ നിന്നും ചെന്നൈയിലേക്ക് എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ് ട്രെയിനുണ്ടാകും.

Advertisements

തിരിച്ചും ആഴ്ചയില്‍ മൂന്നു ദിവസം ട്രെയിന്‍ സര്‍വീസ് നടത്തും. ഇതോടൊപ്പം ബോഡിമെട്ടില്‍ നിന്നും മധുരയിലേക്ക് എല്ലാ ദിവസവും അണ്‍റിസേര്‍വഡ് എക്‌സ്പ്രസ് ട്രെയിന്‍ ട്രെയിനുണ്ടാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

506 കോടി രൂപ മുടക്കിയാണ് മധുര മുതല്‍ ബോഡിനായ്ക്കന്നൂര്‍ വരെയുള്ള 90 കിലോമീറ്റര്‍ ബ്രോഡ്‌ഗേജ് പാതയുടെ പണികള്‍ പൂര്‍ത്തിയാക്കിയത്. ബോഡി നായ്ക്കന്നൂര്‍ മുതല്‍ മധുര വരെയുണ്ടായിരുന്ന മീറ്റര്‍ ഗേജ് റെയില്‍പ്പാത ബ്രോഡ്‌ഗേജ് ആക്കുന്നതിനായി 2010 ഡിസംബറില്‍ സര്‍വീസ് അവസാനിപ്പിച്ചിരുന്നു. പണികള്‍ പൂര്‍ത്തിയാക്കി 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബോഡി നായ്ക്കന്നൂരില്‍ നിന്നും ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നത്.

മൂന്നാറിലേക്കെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും പുതിയ ട്രെയിന്‍ സര്‍വീസ് ഉപകാരപ്രദമാകും. ഇടുക്കിയുടെ അതിർത്തിയായ ബോഡിമെട്ടില്‍ നിന്നും 27 കിലോമീറ്റര്‍ മാത്രമാണ് റെയില്‍വേ സ്റ്റേഷനിലേക്കുള്ള ദൂരം. 

കൂടാതെ, മലഞ്ചരക്ക് നീക്കത്തിനും ഇത് സഹായകരമാകും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മധുര, തേനിവഴി ബോഡി നായ്ക്കന്നൂരിലും അവിടെ നിന്നും എളുപ്പത്തില്‍ മൂന്നാര്‍, തേക്കടി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമെത്താം.

Hot Topics

Related Articles