തിരുവല്ല: പാലിയേക്കരയിലെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്നകേസില്‍ കൊല്ലം ആദിനാട് കാട്ടില്‍ക്കടവ് കൊച്ചാലുംമ്മൂട് കാഞ്ഞിക്കല്‍ പടിഞ്ഞാറേതില്‍ ബാബു (തേങ്ങാ ബാബു-56) അറസ്റ്റിലായി. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ബാബു 20 വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജൂണ്‍ ആറിന് രാത്രിയില്‍ പാലിയേക്കര ഉഷസില്‍ ഡോ. പി.ടി. അനില്‍ കുമാറിന്റെ വീട്ടില്‍ നിന്ന് 35000 രൂപയും അഞ്ചുപവന്‍ സ്വര്‍ണാഭരണങ്ങളുമാണ് ബാബു കവര്‍ന്നത്. വീട്ടിലെ സിസി. ക്യാമറയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞിരുന്നു.
കൊച്ചാലുംമൂട്ടിലെ ബന്ധുവീടിന് അടുത്തുനിന്നും സാഹസികമായാണ് തിരുവല്ല പോലീസ് ഇയാളെ പിടിച്ചത്. പോലീസിനെ കണ്ട് തോട്ടില്‍ച്ചാടിയ ബാബുവിനെ ഒരു രാത്രി നീണ്ട തിരച്ചിലില്‍ പിടിക്കുകയായിരുന്നു. തലയില്‍ വിഗ് ധരിച്ചാണ് ഇയാള്‍ നടന്നിരുന്നത്. പോലീസിന്റെ കൈയില്പ്പെട്ടതോടെ ഞാന്‍ തേങ്ങാബാബുവല്ല, ബംഗാളിയാണെന്ന് മലയാളത്തില്‍തന്നെ ഇയാള്‍ വിളിച്ചു പറഞ്ഞിരുന്നു. കൈയില്‍ ഗ്ലൗസ് ധരിച്ച് കവര്‍ച്ചക്കിറങ്ങുന്ന ബാബുവിന്റെ വിരലടയാളം പോലീസിന് ലഭിച്ചിരുന്നില്ല. വീട്ടിലെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യത്തില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ വര്‍ഷം ജൂലായ് 23-ന് നാണ് ഇയാള്‍ ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്ന് ഇറങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാലിയേക്കരയില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം ബെംഗളൂരുവിലെ യലഹങ്കയിലെ കടയിലാണ് വിറ്റത്. ഈ വകയില്‍ 120000 രൂപ കിട്ടി. ഇതില്‍ ഒരുലക്ഷം രൂപ ബാബുവിന്റെ പക്കല്‍ നിന്ന് കണ്ടുകിട്ടി. ഡിവൈഎസ്പി എസ്. അഷാദ്, എസ്എച്ച് ഒ ബി.കെ. സുനില്‍ കൃഷ്ണ്, എസ് ഐ നിത്യാ സത്യന്, സിപിഒ മാരായ മനോജ്, അഖിലേഷ്, അവിനാശ്, ഉദയശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.