സംസ്ഥാനത്തെ 112 റോഡുകളുടെ നവീകരണത്തിന് 554.45 കോടി രൂപയുടെ അനുമതി ; സമയബന്ധിതമായി പ്രവര്‍ത്തനം പൂര്‍ത്തിയാക്കും ; മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം : സംസ്ഥാനത്തെ 112 റോഡുകളുടെ നവീകരണത്തിന് പി എം ജി എസ് വൈ പദ്ധതിയുടെ ഭാഗമായി 554.45 കോടി രൂപയുടെ അനുമതി ലഭിച്ചതായി മന്ത്രി എം ബി രാജേഷ് അറിയിച്ചു.2023-24 സാമ്പത്തിക വര്‍ഷത്തില്‍ 594.75 കിലോമീറ്റർ ഗ്രാമീണ റോഡ് നവീകരണമാണ് നടക്കുക. കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയില്‍ 60:40 അനുപാതത്തിലാണ് ഫണ്ട് വിനിയോഗം. 328 കോടി രൂപ കേന്ദ്രസര്‍ക്കാരും 226 കോടി രൂപ സംസ്ഥാന സർക്കാരും ചെലവഴിക്കും.

Advertisements

സംസ്ഥാന സർക്കാർ സമർപ്പിച്ച പ്രോജക്‌ട് റിപ്പോർട്ട് അംഗീകരിച്ചാണ് പി എം ജി എസ് വൈ എംപവേർഡ് കമ്മിറ്റി പദ്ധതികൾക്ക് അംഗീകാരം നല്‍കിയത്. സംസ്ഥാന സർക്കാരിന് കീഴിലുള്ള കെഎസ്‌എസ്‌ആർഡിഎ ആണ് പദ്ധതിയുടെ നിർവഹണ ഏജൻസി.തിരുവനന്തപുരം 8, കൊല്ലം 3, ആലപ്പുഴ 1, പത്തനംതിട്ട 4, കോട്ടയം 13, ഇടുക്കി 13, എറണാകുളം 9, തൃശൂർ 7, പാലക്കാട് 8, മലപ്പുറം 14, വയനാട് 5, കോഴിക്കോട് 11, കണ്ണൂർ 8, കാസർഗോഡ് 8 റോഡുകളാണ് പുതുതായി അനുവദിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാനത്താകെ 1778 റോഡുകളും നാല് പാലങ്ങളുമാണ് പിഎംജിഎസ് വൈയുടെ ഭാഗമായി നിര്‍മ്മിക്കുന്നത്. 5172.24 കോടിയാണ് പദ്ധതി തുക. ഇതില്‍ 3597 കോടി രൂപയുടെ പദ്ധതികൾ പൂര്‍ത്തിയായി. 1512 റോഡുകളുടെയും രണ്ട് പാലത്തിന്റെയും പണിയാണ് ഇതിനകം പൂര്‍ത്തിയായത്. പുതുതായി അനുവദിച്ചത് ഉൾപ്പെടെ 266 റോഡുകളുടെയും രണ്ട് പാലങ്ങളുടെയും നിര്‍മ്മാണം ഇനി പൂര്‍ത്തിയാക്കാനുണ്ട്. സമയബന്ധിതമായി പ്രവര്‍ത്തനം പൂര്‍ത്തിയാക്കാനുള്ള ശ്രമം അതിവേഗം തുടരുകയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.