ന്യൂസ് ഡെസ്ക് : ഡെങ്കിപ്പനി പോലുള്ള പല രോഗങ്ങള്‍ക്കും കാരണം കൊതുകാണ്. വീട്ടിലും പരിസരത്തും കൊതുകുവളരാനുള്ള സാഹചര്യം കഴിയുന്നത്ര ഇല്ലാതാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.വിപണിയില്‍ പലതരത്തിലുള്ള കൊതുകുനശീകരണ ഉപാധികളും ഉണ്ടെങ്കിലും ഇതില്‍ പലതും ആരോഗ്യത്തിന് ഹാനികരമാണ് എന്നതാണ് സത്യം. ഇവ സ്ഥിരമായി ഉപയോഗിക്കുന്നത് ശ്വാസകോശ സംബന്ധമായ പല അസുഖങ്ങള്‍ക്കും കാരണമാകും. എന്നാല്‍ വീട്ടില്‍ ലഭ്യമായ ചില വസ്തുക്കള്‍കൊണ്ട് എളുപ്പത്തില്‍ കൊതുകിനെ തുരത്താം. ആരോഗ്യപ്രശ്‌നങ്ങള്‍ ഒട്ടും ഉണ്ടാവില്ല. മാത്രമല്ല പോക്കറ്റ് കാലിയാവുകയുമില്ല. കാപ്പിപ്പൊടി, ആര്യവേപ്പില, പപ്പായ ഇല എന്നിവ കൊതുകിനെ തുരത്താൻ ബെസ്റ്റാണ്.
കാപ്പിപ്പൊടി
ചെറിയ പാത്രങ്ങളില്‍ കാപ്പിപ്പൊടി അല്പം എടുത്ത് വീടിന്റെ പലഭാഗത്തായി തുറന്ന് വയ്ക്കുക. കൊതുകുകള്‍ പിന്നെ ആ വഴിക്ക് വരില്ല.ആര്യവേപ്പ്
ആര്യവേപ്പില ഇട്ട് കാച്ചിയ എണ്ണ ശരീരത്തില്‍ തേച്ച് പിടിപ്പിക്കുക. ഇനി കൊതുകുകടിക്കുമെന്ന ഭീതിയേവേണ്ട. ഉറങ്ങുന്നതിന് മുമ്ബ് എണ്ണ ശരീരത്തില്‍ നിന്ന് കഴുകിക്കളയാൻ മറക്കരുത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പപ്പായ ഇല
പപ്പായ ഇല ചതച്ചെടുക്കുന്ന നീര് വെള്ളത്തില്‍ ഒഴിച്ചാല്‍ കൊതുകിന്റെ ലാര്‍വകള്‍ നശിക്കും. അതുപോലെ പപ്പായയുടെ തണ്ടില്‍ മെഴുക് ഉരുകിയൊഴിച്ച് തയ്യാറാക്കുന്ന മെഴുകുതിരിയും കൊതുകിനെ തുരത്താൻ ബെസ്റ്റാണ്.
വെളുത്തുള്ളി
വെളുത്തുള്ളിയുടെ തൊലി പേപ്പറില്‍ പൊതിഞ്ഞശേഷം അത് കൊതുകുവരുന്ന ഭാഗത്തുവച്ച് കത്തിക്കുക. കൊതുക് പമ്ബകടക്കും