വൈക്കം: വീടും സ്ഥലവും വാങ്ങി നൽകാമെന്ന് പറഞ്ഞ് വീട്ടമ്മയെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൈനകരി കട്ടേക്കളം വീട്ടിൽ സോണി കെ.കെ (48) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വിധവകളായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ സമീപിച്ച് ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വീടും സ്ഥലവും വാങ്ങി നൽകാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു.
ഇത്തരത്തിൽ വൈപ്പിൻ പടി സ്വദേശിനിയായ വിധവയായ വീട്ടമ്മയെ പറഞ്ഞു വിശ്വസിപ്പിച്ച് ഒരു ലക്ഷത്തി ഇരുപത്തിയാറായിരത്തോളം രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. പിന്നീട് കബളിപ്പിക്കപ്പെട്ടതാണെന്നറിഞ്ഞ വീട്ടമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ പിടികൂടുകയുമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇയാൾ സമാനമായ രീതിയിൽ കടുത്തുരുത്തി സ്റ്റേഷൻ പരിധിയിലും തട്ടിപ്പ് നടത്തിയതായി പോലീസ് കണ്ടെത്തി. ഇയാൾ ഇത്തരത്തിൽ കൂടുതൽ പേരെ കബളിപ്പിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. എസ്.എച്ച്.ഓ ബിജു കെ.ആർ, എസ്.ഐ അജ്മൽ ഹുസൈൻ, ഷാജി പി.ജി എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.