തിരുവനന്തപുരം : കെ-റെയില്‍ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് നല്ല വേഗതയുള്ള ട്രെയിൻ വേണമെന്നു ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നതാണു വന്ദേഭാരതിനോടു കാണിച്ച പൊതുവായ സമീപനത്തില്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ ‘നാം മുന്നോട്ട്’-ന്റെ പുതിയ എപ്പിസോഡില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്ദേഭാരതില്‍ സഞ്ചരിച്ചതോടെ കെ-റെയിലിനെ എതിര്‍ത്തവരുടെയടക്കം മനസില്‍ പദ്ധതി അത്യാവശ്യമാണെന്ന തോന്നല്‍ വന്നിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരാണ് പദ്ധതിക്ക് അംഗീകാരം നല്‍കേണ്ടത്. പദ്ധതി അടഞ്ഞ അധ്യായമാണോയെന്നു ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തിനിടെ കേന്ദ്ര റെയില്‍വേ മന്ത്രിയോടു ചോദിച്ചപ്പോള്‍ അല്ല എന്നും ചര്‍ച്ച ചെയ്യുമെന്നുമാണ് പറഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വന്ദേഭാരത് ഉദ്ഘാടന ചടങ്ങിനെത്തിയപ്പോള്‍ അദ്ദേഹവുമായി പദ്ധതിയെക്കുറിച്ചു സംസാരിച്ചു. തുടര്‍ന്ന് ഡല്‍ഹി സന്ദര്ശനത്തിനെത്തുമ്ബോള് ചര്‍ച്ച ചെയ്യാനാകുമോയെന്ന് അന്വേഷിച്ചെങ്കിലും വിദേശത്തായിരുന്നതിനാല്‍ പിന്നീട് ചര്‍ച്ചയാകാമെന്ന് അദ്ദേഹം അറിയിച്ചു. കേരളത്തില്‍ വന്നും ചര്‍ച്ചയ്ക്ക് തയാറാണെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു. നല്ല പോസിറ്റിവായ വശം ആ ഭാഗത്തു കാണുന്നുണ്ട്. മറ്റു കാര്യങ്ങള്‍ കാലത്തിനു വിടാം’, മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന് സമൂഹത്തോട് ഉത്തരവാദിത്തമുണ്ട്. സമൂഹത്തിന്റെ താത്പര്യത്തോടൊപ്പമാണു സംസ്ഥാന സര്‍ക്കാര്‍ നില്‍ക്കുന്നത്. കെ-റെയില്‍ പദ്ധതി ആരുടേയും മനസില്‍നിന്നു പോയിട്ടില്ല. കെ-റെയില്‍ ആവശ്യം തന്നെയാണെന്നാണു പൊതുവില്‍ കാണുന്നത്. അതുകൊണ്ടാണു പദ്ധതിയെക്കുറിച്ചു പോസിറ്റിവായ കാര്യം കേന്ദ്ര സര്‍ക്കാരിനു പറയേണ്ടിവന്നത്. ഇന്നല്ലെങ്കില്‍ നാളെ പദ്ധതിക്ക് അനുമതി നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ ലോക കേരള സഭയുടെ ഭാഗമായി നടന്ന ബിസിനസ് മീറ്റിനിടയിലും പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചിരുന്നു. പ്പോള്‍ അനുമതി ലഭ്യമായില്ലെങ്കിലും നാളെ യാഥാര്‍ഥ്യമാകുന്ന പദ്ധതിയാണു കെ റെയില്‍ പദ്ധതിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആര്‍ക്കും മനസ്സിലാകാത്ത ചില കാര്യങ്ങള്‍ പറഞ്ഞാണു കെ റെയിലിനെ അട്ടിമറിച്ചതെന്നും അദ്ദേഹം പറഞ്ഞു. വന്ദേഭാരത് നല്ല സ്വീകാര്യത ജനങ്ങളിലുണ്ടാക്കിയപ്പോഴാണു കെ റെയിലും വേണ്ടിയിരുന്നുവെന്ന ചര്‍ച്ചകളുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
കാസര്‍ഗോഡിനേയും തിരുവനന്തപുരത്തേയും ബന്ധിപ്പിക്കുന്ന സെമി ഹൈസ്പീഡ് കോറിഡോര്‍ പദ്ധതിയായ കെ-റെയില്‍. 63,940.67 കോടി മുതല്‍ മുടക്കില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. പദ്ധതി നടപ്പാകുന്നതോടെ തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡിലേക്കുള്ള ദൂരം നാല് മണിക്കൂറായി ചുരുങ്ങും.