തിരുവല്ല : ബിഎംസ് ഓട്ടോ തൊഴിലാളികളുടെ കെ.എസ്.ആർ.ടി.സി യൂണിറ്റിന്റെ യോഗം തിരുവല്ല സംഘ കാര്യാലയത്തിൽ നടന്നു. മേഖല വൈസ് പ്രേസിഡന്റും, ഓട്ടോ യുണിയന്റെ മേഖല പ്രഭാരിയുമായ ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
Advertisements
മേഖല ജോയിന്റ് സെക്രട്ടറി ദീപക്, ഓട്ടോ തൊഴിലാളി മേഖല പ്രസിഡന്റ് രാജു, ബിഎംസ് മേഖല ജോയിന്റ് സെക്രട്ടറി രാകേഷ്,നിതിൻ മോനായി, രാജേഷ് എന്നിവർ പങ്കെടുത്തു. യൂണിറ്റ് ഭാരവാഹികളായി അജിത്തിനെയും, സെക്രട്ടറി ആയി വരുണിനെയും, ഖജാൻജി ആയി മോനാച്ചനെയും തിരഞ്ഞെടുത്തു. വരും കാല സംഘടനാ പ്രവർത്തനം കൂടുതൽ ശക്തമാകാൻ യോഗം തീരുമാനിച്ചു.