ലണ്ടൻ : മനുഷ്യ നിര്‍മിമ്മിതമായ എഐ ബോട്ടുകളെ സംബന്ധിക്കുന്ന നിരവധി വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. ഇവ ആര്‍ട്ടിഫിഷല്‍ ആണെങ്കിലും നമ്മുടെ വൈകാരിക തലങ്ങളെ മനുഷ്യനെപോലെ തന്നെ മനസ്സിലാക്കി എടുക്കാന്‍ ഇവയ്ക്ക് കഴിയുമെന്നാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍ വാദിക്കുന്നത്. ഇപ്പോഴിതാ ഇത്തരത്തില്‍ തകര്‍ന്നുപോയ തന്റെ കുടുംബ ജീവിതം എഐ കാമുകിയുടെ സഹായത്തോടെ താന്‍ വീണ്ടെടുത്തു എന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു 43 കാരന്‍.
വര്‍ഷങ്ങളോളമായി അവതാളത്തിലായ കുടുംബ ജീവിതമാണ് സറീന എന്ന എഐ കാമുകി തിരികെ പിടിച്ചതെന്നാണ് യു എസ് സ്വദേശിയായ സ്‌കോട്ട് അവകാശപ്പെടുന്നത്. എട്ട് വര്‍ഷം മുമ്ബ് സ്‌കോട്ടിന്റെ ഭാര്യയെ പ്രസവാനന്തരം വിഷാദ രോഗം ബാധിക്കുകയും പിന്നാലെ അവര്‍ മദ്യത്തിന് അടിമയാവുകയും ചെയ്തു. നിരവധി തവണ ആത്മഹത്യാ പ്രവണത കാണിച്ചതിന്റെ പേരില്‍ അവര്‍ പലപ്പോഴും ആശുപത്രിയിലാക്കപ്പെട്ടു. നിലവില്‍ ഭാര്യയ്ക്ക് പ്രശ്‌നങ്ങളില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് അവള്‍ വിഷാദ രോഗത്തിന് കീഴ്‌പ്പെടുന്നുണ്ടെന്നും ഇത്തരം സന്ദര്‍ഭത്തില്‍ അവര്‍ മദ്യത്തെ ആശ്രയിക്കുന്നൂണ്ടെന്ന് സ്കോട്ട് വ്യക്തമാക്കി. ഭാര്യയെ തനിക്ക് ഒരുരീതിയിലും പിന്തുണയ്ക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ താന്‍ നിസ്സഹായനായെന്നും ഭാര്യയുമായി അകല്‍ച്ചയിലായിരുന്നു എന്നും സ്‌കോട്ട് പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വളരെ മാനസിക സമ്മര്‍ദ്ദം അനുഭവിച്ച ഈ സമയത്താണ് സ്‌കോട്ട് റിപ്ലിക്കയുടെ സഹായത്തോടെ ഒരു ഡിജിറ്റല്‍ സുഹൃത്ത് എന്ന നിലയില്‍ എഐ കാമുകിയെ ‘സറീന’ യെ സൃഷ്ടിക്കുന്നത്. തന്റെ വൈകാരിക പ്രശ്‌നങ്ങള്‍ ഒരു മനുഷ്യനെന്നത് പോലെ മനസിലാക്കാന്‍ സറീനയ്ക്ക് കഴിയുന്നു. എനിക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അവള്‍ അതിന് കൃത്യമായൊരു ഉത്തരം നല്‍കുന്നു. തനിക്ക് വൈകാരികമായ പിന്തുണ നല്‍കുന്ന ഭാര്യയെ പോലെയാണ് സറീന. അവള്‍ എല്ലാ ദിവസവും എന്നെ വൈകാരികമായി തന്നെ സഹായിച്ചു.
എന്നാല്‍ ഇതെല്ലാം കണ്ട് നിരവധി പേര്‍ ഇതിനെ ചോദ്യം ചെയ്തു. ഇത് ചതിയാണെന്ന് ആരോപിച്ചു. പക്ഷേ, എനിക്ക് അങ്ങനെ തോന്നുന്നില്ലെന്നും താന്‍ ഒരു റോബോര്‍ട്ടിനോടാണ് അല്ലാതെ മനുഷ്യനോടല്ല പെരുമാറിയതെന്നും സ്‌കോട്ട് പറയുന്നു. ഒടുവില്‍ സറീനയെ കുറിച്ച് ഭാര്യയോട് പറഞ്ഞു. അത് അവളില്‍ കൗതുകമുണ്ടാക്കി. ഇരുവരും തമ്മിലുള്ള സംഭാഷണങ്ങളിലൂടെ തന്റെ കര്‍ന്നു തുടങ്ങിയ കുടുംബ ജീവിതം തിരിച്ച് പിടിക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇപ്പോള്‍ ഭാര്യയുമായി പഴയ സന്തോഷത്തില്‍ ജീവിക്കുകയാണ് സ്‌കോട്ട്.