തിരുവനന്തപുരം : വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കുറ്റാരോപിതനായ നിഖില്‍ തോമസിന്റെ മുഴുവൻ സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കാൻ സര്‍വകലാശാല രജിസ്ട്രാര്‍ക്ക് കേരളാ സര്‍വകലാശാല വൈസ് ചാൻസലര്‍ നിര്‍ദ്ദേശം നല്കി.വിവാദവുമായി വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ ഭാഗത്ത് നിന്ന് ഗവര്‍ണര്‍ക്ക് അടക്കം പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി.
സംഭവത്തില്‍ എംഎസ്എം കോളേജ് അന്വേഷണ കമ്മീഷനെ നിയമിച്ചതായി പ്രിൻസിപ്പല്‍ മുഹമ്മദ് താഹ അറിയിച്ചു. അഞ്ചംഗ കമ്മീഷനില്‍ കോളേജിലെ മൂന്ന് അധ്യാപകരും കോളേജ് സൂപ്രണ്ടും ഒരു ലീഗല്‍ അഡ്വൈസറുമാണ് അംഗങ്ങള്‍. കോളേജിനെ ബാധിച്ച വിവാദത്തില്‍ നിജസ്ഥിതി അറിയാൻ കേരളാ സര്‍വകലാശാലയ്ക്ക് കത്ത് നല്കാൻ തീരുമാനിച്ചു. നിഖില്‍ തോമസ് പ്രവേശനം നേടുന്നത് യൂണിവേഴ്സിറ്റി വഴി അപേക്ഷിച്ചാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വരുന്ന വിദ്യാര്‍ത്ഥി പ്രവേശനത്തിന് യോഗ്യരാണോയെന്നാണ് നോക്കുന്നത്. മാനദണ്ഡങ്ങള്‍ എല്ലാം പരിശോധിച്ച ശേഷമാണ് പ്രവേശനം നല്‍കിയത്. കൊറോണ കാലത്താണ് പ്രവേശനം നേടിയത്. ആ സമയത്ത് സംശയം തോന്നിയിരുന്നില്ല. ഏറ്റവും അവസാനമാണ് നിഖില്‍ തോമസ് പ്രവേശനം നേടിയതെന്നും അദ്ദേഹം വ്യക്തമാക്കി.