തിരുവനന്തപുരം : മോൻസണ് മാവുങ്കലുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മോണ്‍സനെ താൻ ശത്രുപക്ഷത്ത് നിര്‍ത്തുന്നില്ല.ഏല്‍പ്പിച്ച പല കാര്യങ്ങളും മോൻസണ് ചെയ്തിട്ടുണ്ട്. തനിക്കും പല സഹായങ്ങളും നല്‍കിയിട്ടുള്ള വ്യക്തിയാണ്. മോൻസണ് കുറ്റബോധമുണ്ടെന്നാണ് താൻ മനസിലാക്കുന്നതെന്നും ഫോണില്‍ വിളിച്ചാണ് ക്ഷമ ചോദിച്ചതെന്നും കെ സുധാകരൻ പറഞ്ഞു.
അതേസമയം തട്ടിപ്പ് കേസില്‍ കെ.സുധാകരൻ്റെ പേര് പറയാൻ ഡിവൈഎസ്പി റസ്തം ഭീഷണിപ്പെടുത്തിയെന്ന് മോൻസണ് മാവുങ്കല്‍ കോടതിയില്‍ വെളിപ്പെടുത്തി. കോടതിയില്‍ നിന്നും കൊണ്ടു പോകും വഴി കളമശേരി ക്രൈം ബ്രാഞ്ച് ഓഫീസില്‍ മോണ്‍സണെ കൊണ്ടു പോയി. സുധാകരൻ്റെ പേര് പറഞ്ഞില്ലെങ്കില്‍ ഭാര്യയും മക്കളും ജീവനോടെ ഉണ്ടാകില്ലെന്നും ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നും പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അനൂപില്‍ നിന്ന് പണം വാങ്ങിയത് സുധാകരന് കൊടുക്കാനാണെന്ന് പറയണമെന്ന് ഡി.വൈ.എസ്.പി ഭീഷണിപ്പെടുത്തി. പീഡിപ്പിക്കുന്ന സമയത്ത് കെ.സുധാകരൻ വീട്ടിലുണ്ടായിരുന്നുവെന്ന് പറയണമെന്നും ഡി.വൈ.എസ്.പി ഭീഷണിപ്പെടുത്തിയെന്നു മോൻസണ് മാവുങ്കല്‍ കോടതിയില്‍ പറഞ്ഞു.