കുമരകം എ ബിഎം ഗവൺമെന്റ് യുപി സ്കൂളിൽ വായന വാരാഘോഷവും വിദ്യാരംഗം കലാസാഹിത്യ വേദിയും ഉദ്ഘാടനം ചെയ്തു

കുമരകം : മലയാള ഭാഷ പരിപോഷണ ത്തിന്റെയും വായന ദിനാഘോഷത്തിന്റെയും ഭാഗമായി, കുമരകം എ ബിഎം ഗവൺമെന്റ് യുപി സ്കൂളിൽ വായന വാരാഘോഷ ത്തിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനം നടന്നു. കുമരകം എസ് എൻ കോളേജിലെ മലയാള വിഭാഗം അധ്യാപിക ഡോക്ടർ സിമി പി സുകുമാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.പിടിഎ പ്രസിഡന്റ് ഷാനവാസ് ഖാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ടെസ്സിമോൾ പി ഐ സ്വാഗതം പറഞ്ഞു . ചടങ്ങിൽ ശിവാനി വായനയുടെ പ്രാധാന്യത്തെ കുറിച്ച് പ്രസംഗിച്ചു. ദേവിക കവിതയും ആലപിച്ചു. വിദ്യാരംഗം കൺവീനർ ആശ എസ് മേനോൻ കൃതജ്ഞത അർപ്പിച്ചു.

Advertisements

Hot Topics

Related Articles