കവർച്ചാ സംഘത്തിന് വ്യാജ നമ്പർ പ്ലേറ്റ് നിർമ്മിച്ചു നൽകിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ

കോട്ടയം :  തലയോലപ്പറമ്പിൽ കവർച്ചാ സംഘത്തിന്റെ വാഹനത്തിന് വ്യാജ നമ്പർ പ്ലേറ്റ് നിർമ്മിച്ചു നൽകിയ കേസിൽ തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കന്യാകുമാരി സ്വദേശിയായ ഹരീന്ദ്ര ഇർവിൻ (40) എന്നയാളെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ ദിവസം വടകര സ്വദേശിനിയായ  വീട്ടമ്മയുടെ  സ്വർണ്ണമാല കവർന്നെടുത്ത കേസിലെ പ്രതികൾ ഉപയോഗിച്ചിരുന്ന മോട്ടോർ സൈക്കിളിന് വ്യാജമായ നമ്പർ പ്ലേറ്റ് നിർമ്മിച്ചു നൽകിയത് ഇയാളായിരുന്നു. 

Advertisements

ഇയാൾ ഒ എൽ എക്സിൽ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 വിൽപ്പനയ്ക്കായി നൽകിയിരിക്കുന്ന വാഹനത്തിന്റെ  നമ്പർ എടുത്ത ശേഷം അതെ നമ്പര്‍ മോഷണത്തിനായി ഉപയോഗിക്കുന്ന വാഹനത്തിൽ  ഘടിപ്പിച്ചു കൊടുക്കുകയായിരുന്നു. വീട്ടമ്മയുടെ മാല നഷ്ടപെട്ട കേസില്‍ തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം  നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ  വണ്ടി നമ്പർ വ്യാജമാണെന്ന് തിരിച്ചറിയുകയും ഇത് വ്യാജമായി നിർമിച്ച ഇയാളെ പാലക്കാട് നിന്നും പിടികൂടുകയുമായിരുന്നു. 

വൈക്കം എ.എസ്.പി നകുൽ രാജേന്ദ്ര ദേശ്മുഖ്, കോട്ടയം ഡി.വൈ.എസ്പി അനീഷ് കെ.ജി ,തലയോലപ്പറമ്പ് സ്റ്റേഷൻ എസ്.ഐ ദീപു ടി.ആർ, എ. എസ്. ഐ സിനോയ്,സി.പി.ഓ മാരായ  ഗിരീഷ് , പ്രവീൺ, അനീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Hot Topics

Related Articles