കൊച്ചി : പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട മോൻസണ്‍ മാവുങ്കലിനെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ന്യായീകരിച്ചതില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാനസെക്രട്ടറി വി കെ സനോജ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.അത്യന്തം അപകടരമായ പ്രസ്താവനയാണ് ജനപ്രതിനിധി കൂടിയായ സുധാകരൻ നടത്തിയിരിക്കുന്നത്. താൻ ഏല്‍പിച്ച എന്ത് കാര്യങ്ങളാണ് മോൻസണ്‍ ചെയ്തുകൊടുത്തതെന്ന് സുധാകരൻ വ്യക്തമാക്കണം.
മോൻസണെ പോലുള്ള തട്ടിപ്പുകാരനെ ന്യായീകരിക്കുന്ന കെപിസിസി പ്രസിഡന്റ് കേരളത്തിന് അപമാനമാണ്. സുധാകരനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തികൊണ്ടുവരും. കേരളത്തിലെ വിദ്യാഭ്യാസ മേഖലയാകെ കളങ്കപ്പെടുത്താനുള്ള നീക്കം അംഗീകരിക്കാനും യോജിക്കാനുമാകില്ല. ക്രമക്കേട് നടന്ന സംഭവങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗൂഢാലോചനയില്‍ അന്വേഷണം ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ നല്‍കിയ പരാതിയിലും കെ വിദ്യ പ്രതിയായുള്ള വ്യാജരേഖ കേസിലും പൊലീസ് സ്വീകരിക്കുന്ന നടപടികളില്‍ വൈരുധ്യമില്ല. ആര്‍ഷോയെ ഉന്നമിടുന്നതിലൂടെ ലക്ഷ്യവക്കുന്നത് എസ്‌എഫ്‌ഐയെയാണെന്നും സനോജ് പറഞ്ഞു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ എ ആര്‍ രഞ്ജിത്ത്, മീനു സുകുമാരൻ, സംസ്ഥാനകമ്മിറ്റിയംഗം നിഖില്‍ ബാബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.