എസ്‌എഫ്‌ഐയ്‌ക്ക് തെറ്റ് പറ്റിയെങ്കില്‍ പാര്‍ട്ടി ഇടപെട്ട് ശരിയാക്കും ; പ്രവര്‍ത്തന ശൈലിയില്‍ നിന്നും ആരെങ്കിലും വ്യതിചലിച്ചു പോയിട്ടുണ്ടെങ്കില്‍ അതിന് തക്കതായ നടപടി അവര്‍ സ്വീകരിക്കും ; സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

തിരുവനന്തപുരം : എസ്‌എഫ്‌ഐയ്‌ക്ക് തെറ്റ് പറ്റിയെങ്കില്‍ പാര്‍ട്ടി ഇടപെട്ട് ശരിയാക്കുമെന്നും വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം അതാത് സംഘടനകള്‍ പരിശോധിക്കട്ടെയെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. യൂണിവേഴ്‌സിറ്റിയുടെ വിഷയങ്ങളില്‍ സര്‍ക്കാരിന് കൂടുതലായി ഇടപെടാൻ കഴിയില്ല. ഇടപെട്ടാല്‍ യൂണിവേഴ്‌സിറ്റിയുടെ സ്വതന്ത്ര സ്വഭാവം നശിപ്പിക്കാൻ ശ്രമിക്കുന്നു എന്ന ആക്ഷേപം ഉയരുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

Advertisements

എസ്‌എഫ്‌ഐയുടെ ഏകസംഘടന വാദം പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടില്ല. അവര്‍ അത്തരത്തില്‍ വാദം ഉയര്‍ത്തുന്നു എന്ന് മാത്രമേയുള്ളൂ. ഇത്തരം കാര്യങ്ങളെ അവര്‍ സ്വാഗതം ചെയ്യുന്നുമില്ല. അത് അവരുടെ നേതൃത്വം പരിശോധിച്ചു വിലയിരുത്തുക തന്നെ ചെയ്യും. അവരുടെ സാധാരണ പ്രവര്‍ത്തന ശൈലിയില്‍ നിന്നും ആരെങ്കിലും വ്യതിചലിച്ചു പോയിട്ടുണ്ടെങ്കില്‍ അതിന് തക്കതായ നടപടി അവര്‍ സ്വീകരിക്കും എന്ന് തന്നെയാണ് വിശ്വസിക്കുന്നത് എന്നും കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്വാഭാവികമായും എല്ലാ സംഘടനകളും സ്വീകരിക്കുന്ന നടപടി തന്നെയാണ് ഇവിടെയും സ്വീകരിക്കപ്പെട്ടിട്ടുള്ളത്. ആദ്യമായിട്ടല്ല ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടാകുന്നത്. പാര്‍ട്ടി തന്നെ ഇടപെട്ട് ഇതില്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്.

പ്രശ്‌നങ്ങളെല്ലാം നോക്കി സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടണം. ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തന ശൈലിയില്‍ നിന്ന് ആരെങ്കിലും വ്യതിചലിച്ചിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ നടപടിയെടുക്കും. തിരുത്തല്‍ ആവശ്യമുണ്ടെങ്കില്‍ പാര്‍ട്ടി ഇടപെട്ട് നടത്തും എന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. ക്യാമറ വിഷയം കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യമാണ്. കോടതി ഇക്കാര്യം പരിഗണിക്കുമ്പോള്‍ പ്രതികരിക്കുന്നത് ശരിയല്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

അതേസമയം വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ സിപിഐയുടെ മുഖപത്രമായ ജനയുഗം ദിനപത്രത്തിന്‍റെ ഇന്നത്തെ എഡിറ്റോറിയല്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയിട്ടുള്ളത്. കേരളത്തിലെ ക്യാമ്ബസുകളില്‍ എസ്‌എഫ്‌ഐയുടെ സംഘടന ബലത്തെയും സ്വാധീനത്തെയും പരോക്ഷമായും ജനയുഗത്തിന്‍റെ എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു. ‘ഏക സംഘടന വാദവും അതിന്‍റെ ഭാഗമായുള്ള ജനാധിപത്യ ധ്വംസനങ്ങളും കോളജുകളില്‍ സമഗ്രാധിപത്യം നിലനിര്‍ത്തുന്നതിന് ഏത് കുത്സിത മാര്‍ഗങ്ങളും അവലംമ്ബിക്കാമെന്ന സ്വയം ബോധവും നമ്മുടെ പല ക്യാമ്ബസുകളിലും നിലനില്‍ക്കുന്നു’ എന്ന പരാമര്‍ശമാണ് എഡിറ്റോറിയലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Hot Topics

Related Articles