കോട്ടയം : ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനാചരണത്തോട് അനുബന്ധിച്ച് ഭാരതീയ ജനതാ പാർട്ടി വാഴൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളിക്കത്തോട്ടിൽ നടന്ന ദിനാചരണം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ: ജെ പ്രമീളാദേവി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന യോഗ പ്രദർശനത്തിന് വിൻസന്റ് നാടാർ ഗുരുക്കൾ നേതൃത്വം നൽകി. വാഴൂർ മണ്ഡലം പ്രസിഡന്റ് റ്റി.ബി ബിനു , പഞ്ചായത്ത് പ്രസിഡന്റ് സതീഷ് ചന്ദ്രൻ മാസ്റ്റർ , ജനറൽ സെക്രട്ടറി ദിപിൻ.കെ. സുകുമാർ , വിജയകുമാർ മഠത്തിൽ, ജോതി ബിനു തുടങ്ങിയവർ പങ്കെടുത്തു.
Advertisements