ഈരാറ്റുപേട്ട തീക്കോയിൽ മാർമല അരുവിയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു ; അപകടത്തിൽ പെട്ടത് ബാംഗ്ലൂർ പി.ഇ.എസ് കോളേജിലെ വിദ്യാർത്ഥി

തീക്കോയി : ഈരാറ്റുപേട്ട തീക്കോയിൽ മാർമല അരുവിയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ബാംഗ്ലൂർ പി.ഇ.എസ് കോളേജ് വിദ്യാർത്ഥി അമലേഷാണ് മരിച്ചത്.

Advertisements

ബാംഗ്ളൂരിൽ നിന്നും വാഗമണ്ണിലേക്ക്  എത്തിയ 5 അംഗ വിനോദ സഞ്ചാര സംഘം തിരിച്ചു പോരും വഴി ആണ് മാർമല അരുവിയിൽ കുളിക്കാൻ ഇറങ്ങിയത്. ഇവിടെ വെച്ച് അമലേഷ് കാൽവഴുതി മുങ്ങി പോകുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒപ്പമുള്ളവർ ബഹളം വെച്ചതോടെ നാട്ടുകാരും, ഫയർഫോഴ്‌സും എത്തി. ഏറെ നേരത്തെ തിരച്ചിലിന് ഒടുവിലാണ് അമലേഷിനെ കണ്ടെടുത്തത്. മൃതദേഹം പാല ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Hot Topics

Related Articles