എ ഐ ക്യാമറയുടെ പ്രവര്‍ത്തനം തടയാനാവില്ല ; സംസ്ഥാന സര്‍ക്കാരിനെയും മോട്ടോര്‍ വാഹന വകുപ്പിനെയും അഭിനന്ദിക്കുന്നു ; ആരോപണത്തിന്റെ പേരില്‍ പദ്ധതിയെ നിരുത്സാഹപ്പെടുത്താന്‍ കഴിയില്ല ; ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ റോഡ് നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നിര്‍മ്മിത ബുദ്ധി ക്യാമറകള്‍ ഉപയോഗിക്കുന്നതിനെ അനുകൂലിച്ച്‌ കേരള ഹൈക്കോടതി.അഴിമതി ആരോപണത്തിന്റെ പേരില്‍ പദ്ധതിയെ നിരുത്സാഹപ്പെടുത്താന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പദ്ധതിയുടെ സുതാര്യത സംബന്ധിച്ചും അഴിമതിയാരോപണങ്ങളും പ്രത്യേകമായി പരിഗണിക്കണം. റോഡുകളില്‍ എഐ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത് മോട്ടോര്‍ വാഹന നിയമത്തിന്റെയും ചട്ടങ്ങളുടെയും ലംഘനം കണ്ടെത്തുന്നതിന് നൂതന സംവിധാനമായാണ്.

Advertisements

ഇതില്‍ സംസ്ഥാന സര്‍ക്കാരിനെയും മോട്ടോര്‍ വാഹന വകുപ്പിനെയും അഭിനന്ദിക്കേണ്ടതുണ്ട്. എഐ ക്യാമറകള്‍ സ്ഥാപിക്കുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നു പോലും വിമര്‍ശനം ഉണ്ടായിട്ടില്ല. അവരും പുതിയ സംരംഭത്തെ സ്വീകരിക്കുന്നുവെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്യഷ്ണന്‍ ചുണ്ടിക്കാട്ടി.ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ ഹെല്‍മ്മറ്റ് വയ്ക്കാനാവില്ലെന്നും ഹെല്‍മറ്റില്ലാതെ മൂവാറ്റുപുഴ ആര്‍ടിഒയുടെ പരിധിയിലുള്ള സ്ഥലങ്ങളില്‍ യാത്ര ചെയ്യാൻ അനുമതി നല്‍കണമെന്നുമാവശ്യപ്പെട്ട് മൂവാറ്റുപുഴ രാമമംഗലം സ്വദേശികളായ മോഹനനും ശാന്തയും നല്‍കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ നിരീക്ഷണം. ഇരുചക്രവാഹനയാത്രക്കാരായ പൗരൻമാരെ ഹെല്‍മറ്റ് ധരിക്കുന്നതില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്ന് വിലയിരുത്തിയാണ് ഹര്‍ജി തള്ളിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യാത്രക്കാരുടെ ജീവൻ സുരക്ഷിതമാക്കുകയെന്നത് രാജ്യത്തിന്റെ ഉത്തരവാദിത്തമായതിനാലാണ് ഇരുചക്രവാഹനയാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയത്. രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കാതെയുള്ള ഇരുചക്രവാഹനയാത്ര പൗരന്റെ മൗലികാവകാശമല്ല. അതിനാല്‍ എ ഐ ക്യാമറയില്‍ നിന്ന് രക്ഷപെടാനായി നിയമം ലംഘിച്ച്‌ ഇരുചക്രവാഹനയാത്ര നടത്താൻ അനുമതി നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജി തള്ളുകയായിരുന്നു.

Hot Topics

Related Articles