മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ ക്ലാസ് റൂം ഉദ്ഘാടനവും മെറിറ്റ് ഡേ യും നടത്തി

കോട്ടയം:
കോട്ടയം ഗവ മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ പുതുതായി നിർമ്മിച്ച ക്ലാസ് റൂം കോട്ടയം MP തോമസ് ചാഴിക്കാടൻ ഉദ്ഘാടനം ചെയ്തു. മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള മെറിറ്റ് ഡേ ഉദ്ഘാടനവും അവാർഡ് ദാനവും
തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA നിർവ്വഹിച്ചു.
മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണവും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ശങ്കരൻ പദ്ധതി വിശദീകരണം നടത്തി. പ്രിൻസിപ്പാൾ മഞ്ജുള . സി , റിജനൽ ഡെപ്യൂട്ടി ഡയറക്ടർ ഗിരിജ കെ.ആർ, എസ് എസ് കെ പ്രൊജക്ട് കോർഡിനേറ്റർ കെ. ജെ പ്രസാദ്, പിറ്റിഎ പ്രസിഡന്റ് സുനിൽ കെ , അധ്യാപക പ്രതിനിധികളായ സാബു . പി.വി , ജോബി തോമസ് , ഹെഡ് മാസ്റ്റർ രവീന്ദ്രൻ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ചടങ്ങിൽ ഹയർ സെക്കണ്ടറിക്കാവശ്യമായ മുഴുവൻ കംപ്യൂട്ടറുകളും നൽകാമെന്ന് എം.പി തോമസ് ചാഴിക്കാടൻ ഉറപ്പുനൽകി

Advertisements

Hot Topics

Related Articles